Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 1:27 am

Menu

Published on April 5, 2018 at 2:04 pm

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സിൻറെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവർത്തനമാരംഭിച്ചു .

chemmanur-jewellers-in-mannarkad

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സിൻറെ അന്താരാഷ്ട്ര
പ്രൗഢി. സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്‌ത പാരമ്പര്യവും സ്വർണത്തിന്റെ ഗുണമേൻമയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരവും അന്താരാഷ്ട്ര ISO അംഗീകാരവുമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് ഗ്രൂപ്പിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവർത്തനമാരംഭിച്ചു . സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്‌ത സിനിമാതാരം അനുശ്രീ ഷോറൂം ഉദ്ഘാടനം ചെയ്‌തു . ആദ്യവിൽപന ഷാജി മുല്ലാസ് ജാ ക്വിലിൻ , ഡോ വത്സലകുമാരി എന്നിവർക്ക് നൽകി അനുശ്രീ നിർവഹിച്ചു . ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന സന്ദേശം നൽകി .

മുനിസിപ്പൽ ചെയർപേഴ്സൻ സുബൈദ മുഖ്യാതിഥിയായി . ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന രോഗികൾക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാപ്പു മുസ്‌ല്യാർ നിർവഹിച്ചു . കൗൺസിലർമാരായ വസന്ത ,ഷഹാന , സിനിമാതാരം വി കെ ശ്രീരാമൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രമേശ് , ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ടി കെ ഗംഗാധരൻ , മുസ്തഫ ഷാജി , ജനറൽ മാനേജർ സി പി അനിൽ , അഡ്വെർട്ടൈസ്മെന്റ് ഹെഡ് ജെ എസ്  ഷാജി തുടങ്ങിയവർ സംബന്ധിച്ചു . ഉദ്ഘാടനത്തോടനുബന്ധിചച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയ്കളായ പത്തുപേർക്ക് സ്വർണ നാണയങ്ങൾ വിതരണം ചെയ്തു . ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് രൂപകൽപന ചെയ്‌ത ഏറ്റവും വലിയ ജിമ്മിക്കി കമ്മലായിരുന്നു ഉദ്ഘാടന ചടങ്ങിലെ മറ്റൊരു ആകർഷണം .

BIS ഹാൾമാർക്ക്ഡ് 916 സ്വര്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെക്ഷനും ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവുമാണ് ഷോറൂമിന്റെ സവിശേഷത . ഉദ്ഘാടനം പ്രമാണിചച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്‌കൗണ്ട് ഉണ്ട് . സ്വന്തമായ് ആഭരണനിർമാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ , മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വര്ണാഭരണങ്ങൾ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കും . വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യം , വിശാലമായ പാർക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാണ് .

തെരുവോരങ്ങളിൽ നിലംബരായ ആരെയെങ്കിലും കണ്ടുമുട്ടുന്നവർ അടുത്തുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഷോറൂമിൽ അറിയിച്ചാൽ അവരുടെ പൂർണ സംരക്ഷണം ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ നൽകിയ സന്ദേശത്തിൽ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു . ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായ്‌ നീക്കിവച്ചിരിക്കുകയാണ്. ആരോരുമില്ലാതെ വഴിയരികിൽ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നൽകി ജീവിതാന്ത്യം വരെ പോറ്റുവാൻ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പുവർഹോമുകൾ പ്രവർത്തിച്ചു വരുന്നു . ഓരോ ജ്വല്ലറി കേന്ദ്രികരിച്ചും ഓരോ പുവർഹോം തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ഡോ. ബോബി ചെമ്മണ്ണൂര്‍.

പുവർഹോമുകൾക്കു പുറമേ സാമൂഹ്യപ്രതിബന്ധതയുള്ള ഒട്ടേറെ മറ്റു സേവനപരിപാടികളും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സ് സംഘടിപ്പിച്ചു വരുന്നു . വിദ്യാഭ്യാസരംഗത്തെ പ്രോത്സാഹനത്തിനായി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്ക് തങ്കമെഡല്‍ നല്‍കി ആദരിക്കല്‍, സൗജന്യ അരിവിതരണം, നേത്രചികിത്സാക്യാമ്പ്, സമൂഹവിവാഹം, കടക്കെണിമൂലം ആത്മഹത്യചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം, ഭവനനിര്‍മാണം തുടങ്ങിയ സാമൂഹികസേവനങ്ങള്‍ക്കായി ജുവലറി ഗ്രൂപ്പിന്റെ ലാഭവിഹിതത്തില്‍ ഒരു നിശ്ചിതശതമാനം സ്ഥിരമായി വിനിയോഗിച്ചു വരുന്നു . കൂടാതെ ബോബി ഫാൻസ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയും ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്ക് വഴിയും , ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിലെ മുഴുവൻ ജീവനക്കാരിലൂടെയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടരലക്ഷം പേർ അടങ്ങിയ ബ്ലഡ് ഡോണേഷൻ ഫോറം അനവധി രോഗികൾക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News