Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 5:38 am

Menu

Published on August 16, 2013 at 12:57 pm

പാകിസ്താനിലും ചെന്നൈ എക്സ്പ്രെസ്സിന് വന്‍ വരവേൽപ്പ്

chennai-express-a-big-hit-in-karachi

കറാച്ചി :ബോളിവുഡിലെ കിംഗ്‌ ഖാനായ ഷാരൂഖാന്റെ പുതിയ ചിത്രമാണ് “ചെന്നൈ എക്സ്പ്രെസ്സ്” . ഈ ചിത്രത്തിൻറെ വിജയം ഇന്ത്യയിൽ മാത്രമല്ല ഒതുങ്ങന്നത് .ഇപ്പോൾ പാകിസ്താനിലും ചെന്നൈ എക്സ്പ്രെസ്സിന് വന്‍ വരവേല്‍പ്പാണ് കിട്ടുന്നത്. കറാച്ചിയില്‍ ഈ മാസം റിലീസ് ചെയ്ത ചിത്രങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് ചെന്നൈ എക്സ്പ്രെസ്സ് ആണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ പോല തന്നെ കറാച്ചിയിലും ഷാരൂഖ് ഖാന് നിരവധി ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ചെന്നൈ എക്‌സ്പ്രസിന് ഉയരാന്‍ അധിക സമയം വേണ്ടി വരില്ല . റമദാന്‍ പ്രമാണിച്ച് റിലീസായ പാകിസ്താനി സിനിമകളേക്കാള്‍ ഒന്നാം സ്ഥാനത്തെത്തിയത് ചെന്നൈ എക്‌സ്പ്രസ്സാണ്. ഇന്ത്യയിൽ മൂന്നു ദിവസത്തിനകം 100 കോടി രൂപയാണ് ചെന്നൈ എക്സ്‌പ്രസ്സ് നേടിയത്. ഈ പോക്ക് പോയാൽ ഇതുവരെയുള്ള റിക്കാര്‍ഡുകൾ ചെന്നൈ എക്സ്പ്രെസ്സ് തകര്‍ക്കും എന്നുതാന്നെ പറയാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News