Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:08 pm

Menu

Published on August 24, 2013 at 2:07 pm

ചെന്നൈ എക്സ്പ്രസ്സിന് രണ്ടാഴ്ച കൊണ്ട് 200 കോടി

chennai-express-becomes-the-highest-grossing-bollywood-film-ever

മുംബൈ : ഷാരൂഖ്‌ ഖാന്‍ നായകനായ ചെന്നൈ എക്സ്പ്രസ്സ്‌ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ പണവാരിയ ചിത്രമാകുന്നു.റിലീസായി വെറും രണ്ടാഴ്ച്ച കൊണ്ട് ചെന്നൈ എക്സ്പ്രസ്സ്‌ നേടിയത് 200 കോടിയോളം രൂപയാണ്.ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ ഷാരൂഖ്‌ ഖാന്‍ ശക്തമായ തിരിച്ച് വരവാണ് നടത്തിയത് .3 ഇഡിയറ്റ്സിന്റെ റെക്കോര്‍ഡാണ് കിംഗ് ഖാനും ടീമും തകര്‍ത്തത്.അമീര്‍ ഖാന്‍ നായകനായ 3 ഇഡിയറ്റ്സായിരുന്നു ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമ. 202 കോടിയാണ് 3 ഇഡിയറ്റ്സ് നേടിയത് .അതെല്ലാം ഇപ്പോള്‍ പഴം കഥയാവുകയാണ്.60 ദിവസങ്ങള് കൊണ്ടാണ് 3 ഇഡിയറ്റ്സ് 200 കോടിയുടെ നേട്ടം കൈവരിച്ചതെങ്കില്‍ ചെന്നൈ എക്സ്പ്രസിന് അത് വെറും 15 ദിവസങ്ങള്‍ കൊണ്ട് സാധ്യമായി.രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. 75 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഷാരൂഖ്‌ ഖാന്‍ തന്നെയാണ് സിനിമ നിര്‍മിച്ചതും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33