Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:02 am

Menu

Published on August 5, 2013 at 4:59 pm

മകളോടുള്ള പ്രണയത്തിന്റെ പേരില്‍ പണം തട്ടാനുള്ള ശ്രമം:ചേരന്‍

cheran-s-comment-about-doughters-lover-chandru-angers-his-family

ചെന്നൈ: ചന്ദ്രു എന്ന യുവാവ് പ്രണയബന്ധത്തിന്റെ പേരില്‍ തന്റെ മകളെ സ്വാധീനിച്ച് പണംതട്ടാന്‍ ശ്രമിക്കുന്നു എന്ന് നടനും സംവിധായകനുമായ ചേരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.മകള്‍ ദാമിനിയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെടുന്ന ചന്ദ്രു പല പെണ്‍കുട്ടികളെയും കബളിപ്പിച്ചിട്ടുണ്ടെന്നും പലരില്‍നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നും ചേരന്‍ പറഞ്ഞു. ചന്ദ്രുവിന്റെ കുടുംബത്തിനും ക്രിമിനല്‍പശ്ചാത്തലമാണുള്ളത്. സിറ്റി പോലീസ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം. ചന്ദ്രുവിന്റെ കൈയില്‍ അകപ്പെട്ടാല്‍ തന്റെ മകളുടെ ജീവനും അപകടത്തിലാകും -ചേരന്‍ പറഞ്ഞു.രണ്ടുവര്‍ഷം മുമ്പുതന്നെ ദാമിനി ചന്ദ്രുവുമായി പ്രണയത്തിലായിരുന്നു. ഡിഗ്രി വിദ്യാര്‍ഥിനിയായ ദാമിനിയുടെ പഠനം കഴിഞ്ഞശേഷം ചന്ദ്രുവുമായുള്ള വിവാഹം നടത്താമെന്ന് ഉറപ്പുകൊടുത്തിരുന്നു. അതുവരെ ചുറ്റിക്കറങ്ങരുതെന്നും പറഞ്ഞു.എന്നാൽ ചന്ദ്രുവിനെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അയാള്‍ക്ക് ജോലിയില്ല. പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്തി പണം തട്ടുകയാണ് ചെയ്യുന്നത്. എട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പണം തട്ടിയിട്ടുണ്ട്. ചന്ദ്രുവിനെ മര്‍ദിച്ചുവെന്ന് ആരോപിച്ച് പോലീസ് തനിക്കെതിരെ കേസെടുത്തിരിക്കയാണ്.അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിന് ഞാന്‍ എതിരല്ല. എന്നാല്‍ മകളെ വിവാഹം കഴിക്കുന്ന യുവാവ് സ്വഭാവശുദ്ധിയുള്ളവനായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്.” ചേരൻ കൂട്ടിച്ചേർത്തു. ദാമിനി മൈലാപ്പുര്‍ മഹിളാസംരക്ഷണാലയത്തില്‍ കഴിയുകയാണ്.ഭാര്യയോടൊപ്പമാണ് ചേരന്‍ പത്രസമ്മേളനത്തിന് എത്തിയത്. സംവിധായകന്‍ അമീറും മറ്റു സിനിമാപ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News