Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിക്കൻ പ്രേമികൾ പ്രേമികളുടെ ശ്രദ്ധയ്ക്ക് …ചിക്കനോടുള്ള നിങ്ങളുടെ അമിത പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം.ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആര്‍സനിക് കോഴികള്‍ക്ക് നല്‍കുന്നത്. ആര്‍സനിക് ചേര്‍ന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയില്‍ വില്‍പന നടത്തുന്ന ചിക്കനില്‍ ആര്‍സനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു. പരിശോധയനയ്ക്കായി എടുത്ത ചിക്കനില്‍ പകുതിയിലും കരളില്‍ ആര്‍സനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആര്‍സനിക് ഡ്രഗ് ആയ റൊക്‌സാര്‍സോണിന്റെ ഉല്‍പാദനം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ചെറിയ അളവില്‍ ആര്‍സനിക് ആടങ്ങിയ ചിക്കന്‍ കഴിക്കുന്നത് പ്രശ്‌നമാകില്ല. എന്നിരുന്നാലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ് ഈ ആര്‍സനിക് എന്നും എഫ്ഡിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാന്‍ ആര്‍സനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളില്‍ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാം. മെര്‍ക്കുറിയെക്കാള്‍ നാലിരട്ടി അപകടകരമാണത്രേ ഈ ആര്‍സനിക്.പല തരത്തിലുള്ള ചര്‍മരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചര്‍മത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റം കാരണം കാന്‍സറിന് കാരണമാകുന്ന കാര്‍സിനോമ ടിഷ്യു ശരീരത്തില്‍ പ്രവേശിക്കാനും ലങ്‌സ്, കിഡ്‌നി, ബ്ലാഡര്‍, ലിവര്‍ കാന്‍സറുകള്‍ക്കുള്ള സാധ്യതയുമുണ്ട്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തില്‍ പറയുന്നത് ആര്‍സനിക് ചേര്‍ത്തു വരുന്ന അരിയുടെ ഉയര്‍ന്ന ഉപയോഗം സെല്ലുലാര്‍ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാന്‍സറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. എന്തായാലും ചിക്കന്‍ കഴിക്കുന്നതിനു മുന്‍പ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
Leave a Reply