Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിയുടെ തറവില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി അനിശ്ചിത കാല സമരത്തില്‍. വില വര്‍ധന നിലവില്‍വന്ന 28ന് അര്‍ധരാത്രി മുതല്‍ കേരളത്തില്‍ കോഴി വില്‍പന പൂര്‍ണമായി നിര്‍ത്തി കടയടച്ച് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോഴിയുടെ തറവില 70 രൂപയില്‍നിന്ന് 95 രൂപയായും കോഴിക്കുഞ്ഞുങ്ങളുടെ വില 25ല്‍ നിന്ന് 35 രൂപയുമായാണ് വര്‍ധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്ക് 28 രൂപയും കുഞ്ഞിന് 12 രൂപയും നികുതി നല്‍കേണ്ടിവരും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കോഴി നികുതി കേരളത്തില്‍ 14.5 ശതമാനമാണ് ഈടാക്കുന്നത്.ഇതിനെ തുടന്ന് കോഴിക്ക് നികുതി കുറക്കുക, തറവില കുറക്കുക, ഫാമുകളുടെ വൈദ്യുതി ചാര്‍ജ് കാര്‍ഷിക നിരക്കിലാക്കുക എന്നീ ആവശ്യങ്ങള്‍ നേടാന്‍ ശക്തമായ സമര പരിപാടികള്‍ ആവിഷ്കരിക്കു മെന്നാണ് സൂചന.ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്‍റ്സ് ആന്‍ഡ് കമീഷന്‍ ഏജന്‍സീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.കെ. കുഞ്ഞോന്‍, ജനറല്‍ സെക്രട്ടറി എം.സി.പി. സലാം, കേരള പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍. അശ്റഫ്, കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ആസിഫ് രാമനാട്ടുകര, എന്‍. സുലൈമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Leave a Reply