Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയത്ത് അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ് സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രണ്ടരവയസ്സുള്ള കുട്ടിയെ കോട്ടയം ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്ക് കുട്ടി പീഡനത്തിനിരയായതായി സംശയം തോന്നി. വിശദമായ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
Leave a Reply