Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:46 am

Menu

Published on January 11, 2014 at 12:36 pm

നയൻതാരയും ചിമ്പുവും വീണ്ടും പ്രണയത്തിൽ.

chimbunayanthara-to-share-after-7-years

ഒരിക്കൽ  അടിച്ചുപിരിഞ്ഞ  നയൻതാരയും  ചിമ്പുവും  വീണ്ടും പ്രണയിക്കുന്നു. തമിഴിലെ സംവിധായകനും നടനുമൊക്കെയായ പാണ്ഡ്യരാജാണ്‌ ഇരുവരേയും വീണ്ടും പ്രണയിപ്പിക്കുന്നത്‌.  എന്നാൽ രണ്ടുപേരും വീണ്ടും ഒന്നിക്കുമ്പോൾ  ചില പൊട്ടലുകൾ വീണ്ടും ഉണ്ടാകുമോ എന്നാണ് ആരാധകർ  സംശയിക്കുന്നത്. കാരണം ചിമ്പുവുമായുള്ള വിശുദ്ധ പ്രണയത്തിൽ കഴിയുകയാണ്  കാമുകി ഹന്‍സികാ മൗത്ത്‌വാനി.നയൻസും ചിമ്പുവും തമ്മിലുള്ള പ്രണയത്തെക്കുറിച്ച്   ഹൻസികയുടെ പ്രതികരണം എന്തായിരിക്കും  എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ചിമ്പുവിന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ സിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ പശങ്ക എന്ന ചിത്രത്തിലാണ്‌ ഇരുവരും ഒന്നിക്കുന്നത്‌. എഴുവർഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.   ഈ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്‌.അതേസമയം ഒരിക്കല്‍ യഥാര്‍ത്ഥ പ്രണയത്തില്‍ ആയിരുന്ന ഇരുവരും വീണ്ടും ഒന്നിക്കുമോ എന്നാണ്‌ തമിഴ്‌ സിനിമാലോകം ഉറ്റുനോക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News