Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് നടൻ ചിമ്പു പിറന്നാളാഘോഷിച്ചത് തൻറെ പുതിയ കാമുകി ഹന്‍സിക മൊത് വാനിയ്‌ക്കൊപ്പം.പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ചിമ്പു പിറന്നാള്‍ ആഘോഷിച്ചത്. ചിത്രത്തിൻറെ അണിയറ പ്രവര്‍ത്തകര്‍ പിറന്നാള്‍ ദിനത്തില്‍ ചിമ്പുവിന് നല്‍കിയ സര്‍പ്രൈസ് ആയിരുന്നു ഹാൻസിക.ഫെബ്രുവരി മൂന്നിനായിരുന്നു ചിമ്പുവിന്റെ പിറന്നാള്‍. രാത്രി 12 മണിയൊടെ സെറ്റിലെ അഗംങ്ങള്‍ ചിമ്പുവിനായി പിറന്നാള്‍ മധുരമൊരുക്കി. കേക്ക് മുറിയ്ക്കാനെത്തിയതാവട്ടെ ഹന്‍സികയും. വാല് എന്ന തൻറെ ചിത്രത്തിൻറെ സോംഗ് ടീസര്‍ ചിമ്പു പുറത്തിറക്കി. ‘യു ആര്‍ മൈ ഡാര്‍ലിംഗ്’ എന്ന ഗാനം തന്റെ സ്വീറ്റ് ഹാര്‍ട്ടായ ഹന്‍സികയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതായും ചിമ്പു പറഞ്ഞു. 2013 നവംബറിലാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. നേരത്തെ നയന്‍താരയുമായി പ്രണയത്തിലായിരുന്ന ചിമ്പു പിന്നീട് ഹന്‍സികയുമായി അടുക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ചിമ്പുവും ഹന്‍സികയും തമ്മിലുള്ള പ്രണയം തകര്‍ന്നുവെന്നും കാരണം ചിമ്പുവിന്റെ ആന്‍ഡ്രിയയുള്ള അടുപ്പമാണെന്നും കോളിവുഡില്‍ വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ ഒരു പടത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴേയ്ക്കും നായകനടനുമായി പ്രണയത്തിലാകുമോയെന്നാണ് ആന്‍ഡ്രിയ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഏതായാലും ചിമ്പു ഹന്‍സിക ബന്ധത്തിന് വിള്ളല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിറന്നാളാഘോഷത്തില്‍ ഇരുവരുടേയും പ്രകടലങ്ങള്‍ എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
Leave a Reply