Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:58 pm

Menu

Published on May 8, 2018 at 1:08 pm

നീളം 54 കിലോമീറ്റര്‍, ചെലവ് 1.34 ലക്ഷം കോടി രൂപ ; ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ചൈനയിൽ

china-unveils-the-worlds-longest-sea-crossing-bridge

ലോകത്തിൽ വെച്ചേറ്റവും നീളം കൂടിയ കടൽപ്പാലത്തിൻറെ നിർമ്മാണം പൂർത്തിയായി. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളാണ് ഹോങ്കോങ്ങും മക്കാവും. ഈ ഭീമൻ പാലത്തിൻറെ നീളം 55 കിലോമീറ്ററാണ്. ഒന്‍പത് വര്‍ഷം കൊണ്ടാണ് ഈ പാലത്തിൻറെ പണി പൂർത്തിയായത്. ഇതിൻറെ നിർമ്മാണത്തിനായി 2000 കോടി ഡോളറാണ് മുടക്കിയത്. പാലം തുറന്നാൽ ഹോങ്കോങ്- മക്കാവു യാത്രാ സമയം പകുതിയായി കുറയും.



2009 ലായിരുന്നു പാലത്തിൻറെ പണി ആരംഭിച്ചത്. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് തീരുമാനം. Y ആകൃതിയിലുള്ള പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്ന് തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് പാലം അവസാനിക്കുന്നത്. പാലത്തിൻറെ നിർമ്മിതിയെ ആധുനിക ലോകത്തെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നെന്നാണ് ഗാര്‍ഡിയന്‍ ദിനപത്രം വിശേഷിപ്പിച്ചത്. ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെനാല് മണിക്കൂര്‍ കാര്‍ യാത്ര ഇനി വെറും 45 മിനിറ്റായി ചുരുങ്ങും. 120 വര്‍ഷത്തെ ആയുസ്സാണ് ഈ പാലത്തിന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News