Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:52 pm

Menu

Published on March 4, 2014 at 5:24 pm

പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്ക്‌ ലഭിക്കാത്തതിന് ഒമ്പതുവയസ്സുകാരൻ സ്വന്തം വയറ്റിലേക്ക് സൂചികൾ കുത്തിയിറക്കി

chinese-boy-stabs-self-for-not-scoring-hundred-percent

പരീക്ഷയിൽ മുഴുവൻ മാർക്ക് ലഭിക്കാത്തതിന് ചൈനീസുകാരനായ ബാലൻ സ്വന്തം വയറ്റിലേക്ക് സൂചികൾ കുത്തിയിറക്കി.ഹെയ്‌ല്‍ ഓജിയാംഗ്‌ പ്രവിശ്യയിലാണ്‌ സംഭവം നടന്നത്.100 ശതമാനം മാർക്ക് പ്രതീക്ഷിച്ചിട്ട് 99 ശതമാനം മാർക്ക് ലഭിച്ചതിനാണ് ബാലൻ സ്വയം ശിക്ഷിച്ചത്.കഴിഞ്ഞ പരീക്ഷയിൽ മുഴുവൻ മാർക്കും ബാലന് ലഭിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഒരു മാർക്ക് പോയതിലുള്ള മനോവിഷമം മൂലമാണ് ബാലൻ ഇങ്ങനെ ചെയ്തത്.കഠിനമായ വയറു വേദന കാരണം ബാലനെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് ബാലൻറെ വയറ്റിൽ തറച്ചിരുന്ന സൂചികൾ ഡോക്ടർമാർ പുറത്തെടുത്തത്.നാല് സൂചികളായിരുന്നു ബാലൻറെ വയറ്റിനകത്ത് ഉണ്ടായിരുന്നത്.ലോകത്ത്‌ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചൈനയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News