Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:28 am

Menu

Published on March 12, 2015 at 1:25 pm

ചൈനയിൽ 57 നില കെട്ടിടം നിർമ്മിക്കാനെടുത്തത് വെറും 19 ദിവസം !

chinese-company-builds-57-floor-skyscraper-in-just-19-days

ബീജിംഗ്: ചൈനയിൽ 57 നിലകളുള്ള കെട്ടിടം നിർമ്മിക്കാനെടുത്തത് വെറും 19 ദിവസം. ഹുനാന്‍ പ്രവിശ്യയിലെ ചാങ് ഷായിലുള്ള മിനി സ്കൈ സിറ്റി എന്ന ഭീമൻ അപ്പാർട്ട്മെൻറിൻറെ പണിയാണ് ഇത്ര കുറഞ്ഞ ദിവസം കൊണ്ട് പൂർത്തിയായത്. 220 നിലകളുള്ള കെട്ടിടമാണ് ഇവിടെ പണിയാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സമീപത്ത് തന്നെ വിമാനത്താവളമുള്ളതിനാൽ അധികൃതർ ഇതിൻറെ നിർമ്മാണം തടഞ്ഞു. ഈ കെട്ടിടത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ബ്രോഡ് സസ്റ്റയിനബിള്‍ ബില്‍ഡിംഗ് എന്ന കമ്പനിയാണ്. സമീപത്തെ മറ്റൊരു സ്ഥലത്തുനിന്ന് യോജിപ്പിച്ചു കൊണ്ടു വന്ന കെട്ടിട ഭാഗങ്ങള്‍ ഇവിടെ വെച്ച് പരസ്പരം സംയോജിപ്പിക്കുകയായിരുന്നു. അതിനാൽ സമയവും വാഹന ചെലവും മറ്റും കുറേയേറെ കുറയ്ക്കാൻ സാധിച്ചു. ദിവസം മൂന്ന് നിലകൾ വീതമായിട്ടായിരുന്നു ഈ കെട്ടിടത്തിൻറെ പണി തീർന്നത്. ഇതിന് മുമ്പ് 30 നില കട്ടിടം 15 ദിവസം കൊണ്ട് നിർമ്മിച്ച് ഇതേ കമ്പനി ശ്രദ്ധ നേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News