Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:45 pm

Menu

Published on September 12, 2015 at 3:50 pm

നായവളർത്തലിന് നിരോധനം; ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുതള്ളും

chinese-district-bans-pet-dogs-threatens-to-kill-all

ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ദയാങ് ജില്ലയിൽ നായവളർത്തലിന് നിരോധനം. ജില്ലയിൽ ഇനിമുതൽ നായ്ക്കളെ കണ്ടുപോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ആരെങ്കിലും നായകളെ വളർത്താൻ ഒരുമ്പെട്ടാൽ അറിയുന്ന നിമിഷംതന്നെ അവയെ കൊല്ലുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നായവളർത്തൽ നിരോധിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി.

മൃഗങ്ങളെ വളർത്താൻ ലൈസൻസുള്ളവരെയും നായ്ക്കളെ വളർത്തുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. തെരുവുനായ്ക്കൾ പൊതുജനങ്ങളെ ആക്രമിക്കുന്നത് തടയുന്നതിനും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുമാണ് നായവളർത്തൽ നിരോധിക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, തെരുവുനായ്ക്കൾ ഉപദ്രവിക്കുന്നതിന്റെ പേരിൽ നായവളർത്തൽ തന്നെ നിരോധിച്ച അധികൃതരുടെ നീക്കമാണ് മൃഗസ്നേഹികൾക്കിടയിൽ പ്രതിഷേധമുയർത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News