Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:45 am

Menu

Published on May 30, 2014 at 12:59 pm

മകൻ അച്ഛൻറെ പാസ്പോർട്ടിൽ ചിത്രം വരച്ചു; നാട്ടിലേക്ക് പോകാൻ കഴിയാതെ രണ്ടുപേരും എയർപോർട്ടിൽ കുടുങ്ങി !

chinese-kid-draws-on-dads-passport-gets-them-stuck-in-south-korea

സിയൂള്‍: അച്ഛൻറെ പാസ്പോർട്ടിൽ ചിത്രം വരച്ച മകനും അച്ഛനും വിമാനത്താവളത്തിൽ വെച്ച് കുടുങ്ങി.ചൈനയിൽ ബിസിനസ്സുകാരനായ ഇയാൾ മകനൊപ്പം നാട്ടിലേക്ക് പോകുന്ന വഴിയാണ് ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.കാരണം ചിത്രം വരയ്ക്കാൻ തോന്നിയ മകൻ കടലാസ്സൊന്നും കിട്ടാത്തതിനാൽ അച്ഛന്റെ പാസ്പോര്‍ട്ട് അതിനുപയോഗിക്കുകയായിരുന്നു. പാസ്പോർട്ടിലെ അച്ഛന്റെ ഫോട്ടോയ്ക്ക് താടിയും മീശയും വെയ്ക്കുകയും കണ്ണുകൾക്ക് നിറം കൊടുക്കുകയും ചെയ്തു.എന്നാൽ മകൻ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത് അച്ഛൻ കണ്ടിരുന്നില്ല. നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിയപ്പോൾ ഉദ്യോഗസ്ഥർ പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് അച്ഛൻ സംഭവമറിയുന്നത്. ഇതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ രണ്ടുപേരും ദക്ഷിണ കൊറിയൻ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കയാണ്.


Loading...

Leave a Reply

Your email address will not be published.

More News