Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:55 am

Menu

Published on May 17, 2018 at 12:54 pm

ഷോപ്പിങ്ങിന് ഗേൾഫ്രണ്ടിനെ വേണോ…? പക്ഷേ ഒരു പ്രശ്നമുണ്ട്!

chinese-shopping-centre-claims-to-offer-girlfriends-for-rent

ഔട്ടിങ് പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും നമ്മൾ മടിക്കുന്നത് കമ്പനിക്ക് ആളില്ലല്ലോ എന്ന് ഓർത്താണ്. അതിന് പരിഹാരവുമായി ഇതാ ചൈനക്കാർ എത്തിയിരിക്കുന്നു. ചൈനയിലെ വൈറ്റലിറ്റി സിറ്റി ഷോപ്പിങ് മാളിൽ ഷോപ്പിങ് ചെയ്യാൻ തനിച്ചെത്തുന്നവര്‍ക്ക് വാടകയ്ക്കു ഗേൾഫ്രണ്ടിനെ ഒരുക്കിയിരിക്കുകയാണ് മാൾ അധികൃതര്‍.

കസ്റ്റമേഴ്സിനു കമ്പനിക്കായി ഏതാനും പെൺകുട്ടികളെ മാളിനു മുന്നിൽ നിർത്തിയിട്ടുണ്ടാകും. അവരിൽ നിന്നും തങ്ങൾക്കിഷ്ടപ്പെട്ടവരെ യുവാക്കൾക്കു തിരഞ്ഞെടുക്കാം. ഗേൾഫ്രണ്ടിനെ കിട്ടിയെന്നു കരുതി എന്നെന്നേക്കുമാണെന്നു ധരിക്കല്ലേ, ഷോപ്പിങ് കഴിയുംവരെ കൂട്ടുനൽകാനൊരു താൽക്കാലിക ഗേൾഫ്രണ്ടിനെയാണ് മാൾ അധികൃതർ നിർത്തിയിരിക്കുന്നത്. പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ഗേൾഫ്രണ്ട്സിനെ തിരഞ്ഞെടുക്കാവുന്നതാണ്. മാളിൽ ഈ നേട്ടം കൂടുതൽ പ്രായോഗികമാക്കുന്നതു സ്ത്രീകളാണെന്നാണ് അധികൃതരുടെ വാദം. മക്കളെ പരിപാലിക്കാനും ശ്രദ്ധയോടെ ഷോപ്പിങ് ചെയ്യാനുമായി ഗേൾഫ്രണ്ട് മോഡലുകളെ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ അനവധിയാണത്രേ.



ഇനി ഗേൾഫ്രണ്ടിനെ നൽകുന്നതിനുമുണ്ട് ചില നിന്ധനകള്‍, ഗേൾഫ്രണ്ട് എന്നു കേൾക്കുമ്പോഴേക്കും ചാടിവരുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ഷോപ്പിങ്ങിനിടയിൽ ഒരിക്കൽപ്പോലും പെൺകുട്ടിയെ സ്പർശിക്കാനോ മാളിൽ നിന്നു പുറത്തേക്കു കൊണ്ടുപോകാനോ പാടുള്ളതല്ല. ഓരോ ഇരുപതു മിനിറ്റ് കൂടുന്നതിന് അനുസരിച്ച് പത്തുരൂപ നൽകിയിരിക്കണം. ഷോപ്പിങ് ചെയ്യുന്നതിനിടയ്ക്ക് നിർദ്ദേശങ്ങൾ നൽകുകയും വേണമെങ്കിൽ നിങ്ങളുടെ ഷോപ്പിങ് ബാഗ് ചുമക്കുക കൂടി ചെയ്യുമത്രേ ഈ ഗേൾഫ്രണ്ട്. ഷോപ്പിങ്ങിനു മാത്രമല്ല വേണമെങ്കിൽ ഒരു ലഞ്ചിനോ ഡിന്നറിനോ പോലും ഗേൾഫ്രണ്ടിനെ ആനയിക്കാം. ഇതിനിടയ്ക്ക് ഗേൾഫ്രണ്ടിന്റെ സേവനം വേണ്ടെന്ന തോന്നലുണ്ടായാൽ കസ്റ്റമർ അതറിയിക്കുകയും അതോടെ പെൺകുട്ടി തിരികെപോവുകയും ചെയ്യും. എന്നിരിക്കലും സ്ത്രീകളെ ഉപഭോഗ വസ്തുക്കളെ പോലെയാക്കിയുള്ള ഇത്തരം പ്രവണതകളെ അനുകൂലിക്കരുതെന്നു പറഞ്ഞ് മാളിന്റെ ന‌ടപടിയെ വിമർശിക്കുന്നവരുമുണ്ട്. എന്തിരുന്നാലും ഒറ്റയ്ക്ക് ഷോപ് ചെയ്ത് ബോർ അടിച്ചു മരിക്കുന്നതിലും നല്ലത് ഇത്തരം ഒരു കൂട്ട് തന്നെയല്ലേ…

Loading...

Leave a Reply

Your email address will not be published.

More News