Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം മൂലം ചൈനയിലെ ഒരു യുവതിയുടെ കാഴ്ച നഷ്ട്ടമായി.ഇരുട്ടിൽ ദീർഘ നേരം ഫോണ്‍ ഉപയോഗിച്ചതാണ് ലിയു എന്ന ചൈനക്കാരിയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ട്ടമാകാൻ കാരണമായത്.ഇരുട്ടിൽ സ്മാർട്ട് ഫോണിലെ സ്ക്രീനിൽ ദീർഘ നേരം നോക്കിയിരുന്നത് മൂലം ലേസര്‍ രശ്മികള്‍ റെറ്റിനയില്‍ അടിച്ചതാണ് യുവതിയുടെ കാഴ്ച കുറയാൻ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.ലിയുവിന് മൂന്നു നാല് മണിക്കൂറോളം ഇരുട്ടിൽ സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. കുറച്ച് ദിവസമായി വലതു കണ്ണിന്റെ കാഴ്ച കുറഞ്ഞത് പോലെ തോന്നിയപ്പോൾ യുവതി ഡോക്ടറെ കാണിച്ചു.അപ്പോഴാണ് കണ്ണിന്റെ കാഴ്ച കുറഞ്ഞെന്ന് യുവതി അറിഞ്ഞത്. ഇപ്പോഴത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലരും ഉറങ്ങാൻ നേരത്താണ് സ്മാര്‍ട്ട്‌ഫോണും ലാപ്ടോപ്പും മറ്റും ഉപയോഗിക്കുന്നത്.അതും മുറിയിലെ ലൈറ്റ് ഓഫാക്കിയ ശേഷമാണ് ഇവ ഉപയോഗിച്ചു വരുന്നത്.ഇത്തരത്തിലുള്ള തെറ്റായ ഉപയോഗം കണ്ണിന്റെ കാഴ്ചയ്ക്ക് തകരാറുകൾ ഉണ്ടാക്കിയേക്കാം.
Leave a Reply