Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:40 pm

Menu

Published on May 20, 2015 at 5:12 pm

വീഞ്ഞ് ഉത്പാദനം വര്‍ധിപ്പിക്കണമെന്നു സീറോ മലബാര്‍ സഭ

church-wants-to-increase-wine-production-to-meet-demand

കൊച്ചി: വീഞ്ഞ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ എക്സൈസ് കമ്മിഷണര്‍ക്കു കത്തു നല്‍കി. സഭയിലെ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ വീഞ്ഞിന്‍റെ ആവശ്യമേറിയെന്നു കാട്ടി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കൊച്ചിയിലെ എക്സൈസ് കമ്മിഷണര്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്.
സഭയുടെ നേതൃത്വത്തില്‍ തൃക്കാക്കരയിലാണ് വൈന്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1600 ലിറ്റര്‍ ഉത്പാദിപ്പിക്കാനായിരുന്നു അനുമതി.
ഇത് 5000 ലിറ്ററാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇതു തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സഭാ വക്താക്കള്‍. കുര്‍ബാനയ്ക്കു വേണ്ടിയുള്ള വീഞ്ഞിനാണ് അപേക്ഷിച്ചിരിക്കുന്നതെന്നും സഭ. ഒരു കുര്‍ബാനയില്‍ ഒരു ഔണ്‍സ് പോലും വീഞ്ഞ് ഉപയോഗിക്കുന്നില്ല. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കുന്നത് യഹൂദരുടെ വിശ്വാസ പ്രമാണമാണ്.

Loading...

Leave a Reply

Your email address will not be published.

More News