Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:25 pm

Menu

Published on June 23, 2013 at 12:01 pm

സി.ഐ.എക്ക് മലയാള ഭാഷ അറിയാവുന്ന ചാരന്മാരെ വേണം

cia-looking-for-malayali-spis

വാഷിങ്ടണ്‍: അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയില്‍ ചാരപ്പണിക്ക് ഇപ്പോള്‍ ആളുകളെ വിളിച്ചിരിക്കുന്നു. യോഗ്യത മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം എന്നതാണ്.

ബിസിനസ് വീക്കിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ ജൂണ്‍ 20ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മലയാളികളെ സി.ഐ.എ ചാരപ്പണിക്ക് അന്വേഷിക്കുന്നതായുള്ള വിവരമുള്ളത്. ബൂസ് അലെന്‍സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതു മുതല്‍ ഓരോ ഓപറേഷനും വിജയകരമായി ലക്ഷ്യം കാണുന്നതുവരെയുള്ള കാര്യങ്ങള്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയില്‍ സുരക്ഷയുടെ പേരില്‍ ഭരണകൂടം പൗരന്മാരുടെ ടെലിഫോണ്‍-സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ എഡ്വേഡ് സ്നോഡനും ബൂസ് അലെന്‍സിലൂടെയാണ് സി.ഐ.എയുടെ ഭാഗമാകുന്നതത്രെ. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരിൽ കമ്പ്യൂട്ടര്‍ ഹാക്കിങ് കഴിവ് കണ്ടറിഞ്ഞാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിച്ചത്. ഇത്തരം നിയമനം തന്നെയാണ് മലയാളികളെയും എപ്പോൾ വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News