Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുകവലിക്ക് അടിമപ്പെട്ടവരോ വെറുതെ ഒരു നേരമ്പോക്കിന് വലിച്ചു തുടങ്ങിയവരോ ഇന്നുവരെ പുകവലിചിട്ടില്ലാത്തവരോ ആവട്ടെ, നമുക്കെല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണ് അതിന്റെ ദൂഷ്യ വശങ്ങൾ .പ്രതിദിനം പുകവലിക്കാരുടെ എണ്ണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല.കാലാകാലങ്ങളില്‍ സിഗററ്റ് നിര്‍മാതാക്കള്‍ നടത്തുന്ന പരീക്ഷണങ്ങളും മറ്റുമാണ് ഇതിന് അടിമയാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു . പലതരം രാസവസ്തുക്കളാണ് ആളുകളെ സിഗററ്റിന് അടിമയാക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത്. . 50 വര്‍ഷം മുമ്പ് സിഗററ്റ് ഉപയോഗിച്ചിരുന്ന ആളുകളേക്കാള്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ ഇപ്പോഴുള്ളവര്‍ക്ക് സാധ്യത ഇതിനാല്‍ കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
സന്നദ്ധ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട് .
പുകയിലയുടെ മണവും ചവര്‍പ്പും ഒഴിവാക്കാന്‍ മെന്തോള്‍ അടങ്ങിയ സിഗററ്റ് പുകയ്ക്കുന്നത് യുവതലമുറ പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ മെന്തോള്‍ അടങ്ങിയ സിഗററ്റാണ് ഏറെ അപകടകാരി. കൗമാരത്തിലുള്ളവരെ സിഗററ്റിലേക്ക് ആകര്‍ഷിക്കാനും ഇവയ്ക്ക് കഴിയുന്നു. സിഗററ്റ് പാക്കിന്‍റെ രൂപകല്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും അടുത്തകാലത്തായി വന്‍ മാറ്റങ്ങളാണു വന്നിരിക്കുന്നത്.അതീവ മാരകങ്ങളായ ഒട്ടനവധി രാസ വസ്തുക്കളൾ സിഗരറ്റിൽ ചേർക്കുന്നുണ്ട് എന്ന് പഠനങ്ങൾ വിശധീകരിക്കുന്നു . പുകയിലയില്‍ ചേര്‍ക്കുന്ന അമോണിയയും മധുരവും തലച്ചോറിലേക്ക് നിക്കോട്ടിന്‍ ഇരച്ചുകയറുന്നതിന് സഹായിക്കും.ഈ ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാൽ സിഗററ്റിനെ ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. മണത്തിലും രുചിയിലും വ്യത്യസ്തകള്‍ വരുത്തിയും സിഗരറ്റ് കമ്പനികൾ ആളുകളെ സ്വാധീനിക്കുന്നുണ്ട് . സിഗററ്റിന്‍റെ പുകയുടെ കട്ടികുറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് ലെവുലിന്‍ക് ആസിഡ്. നിയമത്തിന്‍റെ കുരുക്കില്‍പ്പെടാതിരിക്കാനും നിര്‍മാതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. ഡിസൈനിങ്ങിനും പ്രൊമോഷനും ഗവേഷണത്തിനുമായി കോടികളാണ് നിര്‍മാതാക്കള്‍ ചെലവാക്കുന്നത്.
Leave a Reply