Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:17 am

Menu

Published on July 23, 2013 at 5:05 pm

ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവാവ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

class-12-student-allegedly-gang-raped

മീററ്റ് : ഉത്തര്‍പ്രദേശിലെ മീററ്റിൽ ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവാക്കള്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു . ഫേസ്ബുക്ക് ചാറ്റ് വഴിപരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.യുവാവിനെ കാണുവാനായി വന്ന കുട്ടി കാറിൽ കയറാൻ നിൽക്കവേ കാറില്‍ യുവാവിന്‍റെ കൂട്ടുകാരെ കണ്ട് കാറില്‍ കയറാതെ പോവുകയായിരുന്നു .എന്നാല്‍ പിന്തുടര്‍ന്ന് വന്ന യുവാക്കള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി .ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് അവര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു.പിന്നീട് വീടിനുസമീപത്തുള്ള റോഡില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. ഉപേക്ഷിച്ചുമടങ്ങുന്നതിന് മുന്‍പ് റോഡില്‍ വെച്ചും പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം പോലീസില്‍ റിപോര്‍ട്ട് ചെയ്താല്‍ പെണ്‍കുട്ടിയുടെ ഇളയസഹോദരനെ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു .

Loading...

Leave a Reply

Your email address will not be published.

More News