Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്ലാസ്സ്‌മേറ്റ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് മലയികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് റസിയ. ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിനൊപ്പം അതിലെ വിനീത് ശ്രീനിവാസൻ ആലപിഹ “എന്റെ ഖൽബിലെ വെണ്ണിലാവ് നീ ” എന്ന ഗാനതോടൊപ്പം തന്നെ മലയാളികളുടെ മനസ്സിലേക്ക് കയറിയ നായികയുടെ പുതിയ വേഷപ്പകർച്ച കണ്ടാൽ ആരും ഞെട്ടുന്നതാണ്.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച താരം ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ ഓൾ ‘ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്.

മുടി മുറിച്ചു ഗെറ്റപ്പ് ആകെ മാറ്റി എത്തുന്ന താരത്തിന് ആരാധകലോകം നവമാധ്യമങ്ങളിൽ നിറഞ്ഞകൈയടിയാണ് നൽകുന്നത്
Leave a Reply