Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:30 am

Menu

Published on May 31, 2013 at 4:36 am

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

cm-lays-foundation-stone-for-the-second-medical-college-at-trivandrum

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍കോളേജിന് പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. ജനറല്‍ ആശുപത്രിയേയും തയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയേയും സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവുക.1961 മുതലുളള 60 വര്‍ഷത്തില്‍ കേരളത്തില്‍ ആകെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളാണ് സ്ഥാപിതമായത്. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണംകൊണ്ട് കഴിഞ്ഞ അഞ്ച് മാസത്തിനുളളില്‍ അഞ്ചാമത്തെ മെഡിക്കല്‍കോളേജിനാണ് ഇപ്പോള്‍ ശിലാസ്ഥാപം നടത്തുന്നത്. എല്ലാ ജില്ലയിലും ആധുനീക സജ്ജീകരണങ്ങളോടുകൂടിയ മെഡിക്കല്‍കോളേജുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ എട്ട് മെഡിക്കല്‍കോളേജുകള്‍ കൂടി ആരംഭിക്കാന്‍ നടപടിയെടുത്തതെന്നും ബഡ്ജറ്റില്‍ വിഹിതം അനുവദിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പഠനസൗകര്യം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നതിനും ആരോഗ്യപൂര്‍ണ്ണമായ ഒരു ജനസമൂഹത്തെ രൂപപ്പെടുത്തുന്നതിനും പുതിയ മെഡിക്കല്‍കോളേജ് നിലവില്‍ വരുന്നതോടെ സാധിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ജീവനക്കാരുടെ കുറവ് പരിഹരിക്കല്‍, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്.ജനറല്‍ ആശുപത്രിയിലെ സെന്‍ട്രലൈസ്ഡ് എ.സി. മെഡിക്കല്‍ ഗ്യാസ് ലൈറ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും, ഓപ്പറേഷന്‍ തിയേറ്ററുകളുടേയും ലാബിന്റെയും ഉദ്ഘാടനം ധനകാര്യമന്ത്രി കെ.എം. മാണിയും നിര്‍വ്വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, എച്ച്.ഡി.സി. അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News