Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:44 am

Menu

Published on January 19, 2019 at 9:00 am

തണുപ്പുകാലത്തെ പനി സൂക്ഷിച്ചിലേൽ ന്യുമോണിയയ്ക്ക് സാധ്യത

cold-diseases-preventing-tips

തണുപ്പുകാലത്തുണ്ടാകുന്ന ശരീരവേദന, രാവിലെ എഴുന്നേൽക്കുമ്പോൾ കൈ മടക്കാനും മുട്ടു മടക്കാനുമുള്ള പ്രശ്നങ്ങൾ തുടങ്ങി പലവിധ ശാരീരിക പ്രയാസങ്ങൾ നേരിടുന്ന കാലം. ഇത്തവണ കേരളത്തിൽ പതിവിൽ കൂടുതൽ തണുപ്പുണ്ട്. ശരീരബലം മെച്ചപ്പെട്ട അവസ്ഥയിലുള്ള കാലമാണെങ്കിലും അമിതമായ തണുപ്പു നേരിടാനാവശ്യമായ ആഹാരങ്ങളും വിഹാരങ്ങളും ശീലിക്കേണ്ടത് ആവശ്യമാണ്. പൊതുവേ രാത്രിക്കു ദൈർഘ്യം കൂടുതലുള്ള സമയമാണിത്. തണുപ്പുകാലത്തു ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളുടെ തോതു വർധിക്കുന്നതിനാൽ വിശപ്പു കൂടും.

വിയർപ്പ് അധികം അനുഭവപ്പെടാത്ത കാലാവസ്ഥയായതിനാൽ ദാഹം കുറയും. ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം, ദീർഘകാലമായി അസുഖബാധിതരായി കഴിയുന്നവർക്ക് അത് അധികരിക്കാൻ സാധ്യതയുള്ള കാലമാണ്. രോഗം നിയന്ത്രിക്കാനും പ്രയാസപ്പെടും ഈ സീസണിൽ. രോഗം അധികമായെന്നു പറഞ്ഞ് ആശുപത്രികളിൽ കൂടുതൽ പേരെത്തുന്നതും ഈ കാലത്താണ്. വയോജനങ്ങൾക്കു വൈറൽ പനിയും പകർച്ചവ്യാധികളും വരാനിടയുള്ള കാലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്കു മാറാൻ സാധ്യതയുണ്ട്. കുട്ടികൾക്കു വൈറൽ, ശ്വാസകോശ, അലർജിക് പ്രശ്നങ്ങൾ കൂടുതലാകുന്നതും ഈ കാലാവസ്ഥയിലാണ്. ചർമരോഗം, ചർമത്തിന്റെ വരൾച്ച തുടങ്ങിയ പ്രശ്നങ്ങളും പലർക്കും ഈ സമയത്തു നേരിടാറുണ്ട്.

പ്രതിരോധമാർഗങ്ങൾ

* വസ്ത്രം: വയോജനങ്ങൾ തണുപ്പുകാലത്തെ പ്രതിരോധിക്കാൻ പ്രത്യേക വസ്ത്രധാരണം ശീലമാക്കണം. തണുപ്പിൽനിന്നു ശരീരത്തെ രക്ഷിക്കാനാവശ്യമായ കമ്പിളിയും സ്വെറ്ററും മറ്റും വാങ്ങിസൂക്ഷിക്കണം. പനി പോലുള്ള സാധാരണ അസുഖങ്ങളായാലും ഈ സീസണിൽ കൃത്യമായ വൈദ്യസഹായം തേടണം. ചർമരോഗമുള്ളവർ ക്രീം പുരട്ടി ചർമത്തിന്റെ ഈർപ്പം നിലനിർത്തണം. ശ്വാസകോശരോഗമുള്ളവർ തണുപ്പേൽക്കാതെ ശ്രദ്ധിക്കണം. അതിരാവിലെ സ്കൂളിലേക്കുള്ള യാത്രയിൽ കുട്ടികൾക്കു കമ്പിളിത്തൊപ്പിയും മറ്റും സുരക്ഷയ്ക്കായി നൽകണം. ചെറു ചൂടുവെള്ളത്തിൽ ശരീരം കഴുകുന്നതു ശീലമാക്കാം.

* ഭക്ഷണം: ശരീരത്തിൽ ജലാശം നിലനിർത്തണം. കൂടുതൽ വെള്ളം കുടിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾക്കൊള്ളിക്കുന്നതു നന്ന്. ഫ്രിജിൽ സൂക്ഷിച്ച ഭക്ഷണം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കാം.

* ജനലുകൾ : രാത്രികാലത്തു ജനൽ തുറന്നിട്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കണം. രാത്രി വൈകുന്തോറും തണുപ്പു കൂടുന്നതിനാൽ ഇതു ശരീരത്തെ ബാധിക്കും. ഫാൻ വേഗത കുറച്ച് ഉപയോഗിക്കണം. എസി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

*വിണ്ടുകീറൽ തടയാം: ചർമം വിണ്ടുകീറുന്നതു തടയാൻ രാത്രി ചെറു ചൂടുവെള്ളത്തിൽ കാലുകൾ ‍മുക്കിവയ്ക്കാം. ക്രീമുകൾ ഉപയോഗിക്കാം. ചുണ്ടും മറ്റും വരണ്ടുപൊട്ടാതിരിക്കാൻ വെണ്ണ ഉപയോഗിക്കാം. കുളിക്കാൻ എണ്ണമയമുള്ള സോപ്പ് ഉപയോഗിച്ചാൽ നന്ന്.

Loading...

Leave a Reply

Your email address will not be published.

More News