Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:20 pm

Menu

Published on November 13, 2013 at 3:04 pm

6 കോളേജ് വിദ്യാര്‍ത്ഥിനികള്‍ 16 കാരനെ തട്ടിക്കൊണ്ടുപോയി 8 ദിവസത്തോളം പീഡിപ്പിച്ചു.

college-girls-gang-raped-canteen-employee-for-8-days

നെതര്‍ലന്‍ഡിലെ ഒരു സ്വകാര്യ വനിതാ കോളേജിലാണ് സംഭവം. കോളേജ് കാൻറീനില്‍ ജോലി ചെയ്യുന്ന 16 കാരനാണ് പെണ്‍കുട്ടികളുടെ പീഡനത്തിനിരയായത്. 10 ദിവസമായിട്ടും കാന്റീനില്‍ ജോലി ചെയ്യുന്ന കുട്ടിയെ കാണാനില്ലായിരുന്നു. അതിൻറെ പേരിൽ കാൻറീൻ നടത്തിപ്പുകാരൻ പോലീസില്‍ പരാതി കൊടുത്തതോടെയാണ് സംഭവത്തിൻറെ ചുരുളഴിയുന്നത്. സംഭവം പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ കാൻറീന്‍ നടത്തിപ്പുകാരനോട് ജോലിക്കാരൻ കോളേജിലെ 6 വിദ്യാര്‍ത്ഥിനികളുടെ കൂടെ കാറില്‍ പോകുന്നതു കണ്ടു എന്നു ഒരു വിദ്യാര്‍ത്ഥി പറഞ്ഞതോടു കൂടിയാണ് പോലീസ് അന്വേഷണം കോളേജിനുള്ളിലേക്ക് നീങ്ങിയതും സംഗതി പുറത്തായതും. പ്രത്യേകിച്ചും കോളേജിലെ ഗാങ്ങുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഒടുവില്‍ ആറംഗ ടീമിലെ ഓരോ കുട്ടികളെയായി ചോദ്യം ചെയ്തപ്പോഴാണ് കോളേജ് അധികൃതര്‍ പോലും ഞെട്ടുന്ന വാര്‍ത്ത പുറത്തെത്തുന്നത്. വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തിലുള്ള ഒരു കുട്ടിയുടെ ഫാം ഹൗസിലാണ് 16 കാരനെ 8 ദിവസത്തോളമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. പോലീസെത്തി പരിശോധിച്ചപ്പോള്‍ 16കാരന്‍ കട്ടിലില്‍ കൈയ്യും കാലും ബന്ധിച്ച നിലയിലായിരുന്നു. പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News