Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:50 am

Menu

Published on January 7, 2014 at 12:19 pm

ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകൻ സൗരവ് ഗാംഗുലി തിരിച്ചു വരുന്നു.

comeback-king-gourav-ganguly

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി തിരിച്ചു വരുന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ പക്ഷെ ക്രീസിലെക്കല്ല മടങ്ങി വരുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ചോ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവികളിലേക്കോ ആയിരിക്കും. ബി.ജെ.പി യില്‍ ചേര്‍ന്ന് രാഷ്ട്രീയ രംഗത്തേക്ക്  സൗരവ്  വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ തീരുമാനം. തന്റെ ജീവിതം ക്രിക്കറ്റ് ആണ്, ക്രിക്കറ്റ് ഇല്ലാതെ തനിക്ക് ജീവിതമില്ലെന്നും  സൗരവ്  പറയുന്നു.ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവാക്കള്‍ക്കിടയിലെ വന്‍ സ്വീകാര്യതതന്നെ ഗാംഗുലിയുടെ സാന്നിധ്യമായിരുന്നു. സച്ചിനേക്കാള്‍  പല കാര്യങ്ങളിലും കേമനായിരുന്നു ഗാംഗുലി. പ്രതിസന്ധി ഘട്ടങ്ങളിൽ  യുക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്  ഗാംഗുലിക്കുണ്ട്.ആ  കഴിവുകാരണം  ടീം അംഗങ്ങൾ ക്കിടയിൽ   സൗരവ് ദാദ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഗാംഗുലിയുടെ  സാന്നിധ്യം ഇന്ത്യന്‍ ടീമിനൊപ്പം ഉടന്‍ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് ലോകം തരുന്ന സൂചനകള്‍.

Loading...

Comments are closed.

More News