Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:48 pm

Menu

Published on October 3, 2017 at 2:42 pm

കല്ല്യാണാലോചനകൾ മുടക്കുന്നു: വധുവിനെ തേടി ഹാസ്യതാരത്തിന്റെ ഫേസ്ബുക് പോസ്റ്റ്

comedy-actor-facebook-post

കല്യാണാലോചനകൾ സ്ഥിരമായി ആരോ മുടക്കുന്നതിനെ തുടർന്ന് ഫേസ്ബുക്കിലൂടെ വധുവിനെ തേടിയിരിക്കുകയാണ് ഹാസ്യതാരം. ഹാസ്യതാരം വിനീതാണ് ഫേസ്ബുക്കിൽ ഇത്തരം ഒരു പോസ്റ്റ് ഇട്ടത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

“ഇത് കോമഡി അല്ല” ഇനിയുള്ള എന്റെ ജീവിതയാത്രയില്‍ എന്റെയൊപ്പം നില്‍ക്കാന്‍ എനിക്ക് ഒര് ജീവിത പങ്കാളിയെ വേണം. ഞാന്‍ ഒരു കോമഡി ആര്‍ട്ടിസ്റ്റ് ആണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര മുകളില്‍ കൊടുത്തത്…….

ഞാന്‍ പല സ്ഥലത്തും പോയി പെണ്ണ് കണ്ടു. എന്നെ ഇഷ്ട്ടപ്പെട്ട് എന്റെ വീട്ടില്‍ വരുന്ന പെണ്ണു വീട്ടുകാരോട് എന്റെ വീടിന്റെ പരിസരത്തുള്ള ആരോ ഒരാള്‍ എന്നിക്ക് വരുന്ന കല്ല്യാണങ്ങള്‍ മുടക്കിക്കൊണ്ടിരിക്കുകയാണ്(എന്നിരുന്നാലും ആ മനുഷ്യന് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.)

കല്ല്യാണാലോചനകള്‍ മുടക്കാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ് ‘

1. ഞാന്‍ വലിയ ഒരു മദ്യപാനിയാണ് ( ഞാന്‍ കുടിക്കാറില്ല )

2. എന്റെ അമ്മയ്ക്ക് രോഗം ഉള്ളതിനാല്‍ ആണ് ഞാന്‍ ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നത് എന്നാണ് അവര്‍ പറയുന്നത് ( എന്റെ അമ്മയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ല വാര്‍ദ്ധക്യസഹജമായ ചില ബുദ്ധിമുട്ടുകള്‍ ആ ഒരു ബുദ്ധിമുട്ടുകള്‍ കാരണം എന്നിക്ക് എന്റെ അമ്മയേ ഒഴുവാക്കീട്ട് കല്ല്യാണം കഴിക്കാന്‍ പറ്റുമോ??????

3 എന്റെ വീടിന്റെ പരിസരത്ത് മഴ പെയ്താല്‍ വെള്ളം നില്‍ക്കു ( ശരിയാണ് മഴ പെയ്താല്‍ വെള്ളം നില്‍ക്കും വെയില്‍ വന്നാല്‍ ഉണങ്ങും)
ഇതിനോടൊപ്പം എന്റെ ഫോട്ടോയും,അമ്മയുടെ ഫോട്ടോയും, വീടിന്റെ ഫോട്ടോയും ഒപ്പം എന്റെ ഗ്രഹനിലയും ഇതില്‍ കൊടുത്തിട്ടുണ്ട് എന്നെ വിശ്വാസമുള്ളവര്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുക( ബാധ്യതകള്‍ ഇല്ലാത്ത പുനര്‍വിവാഹവും പരിഗണിക്കും)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News