Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 24, 2023 12:50 pm

Menu

Published on March 5, 2014 at 5:17 pm

ഗെയിൽ ട്രെഡ്‌വെല്ലുമായി നേരിട്ട അഭിമുഖം നടത്താനായി ജോണ്‍ ബ്രിട്ടാസ് അമേരിക്കയിലെത്തി; ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ കാത്ത് കേരളം!!

comming-soon-john-brittas-interview-with-gail-tredwell

കേരളത്തിൽ അടുത്ത കാലത്ത് ചർച്ചാവിഷയമായ അമൃതാനന്ദമയിയെയും അവരുടെ മഠത്തെയും കുറിച്ച് ഉണ്ടായ ആരോപണങ്ങളെകുറിച്ചുള്ള നിഗൂഢതകൾ ഇപ്പോഴും തുടരുകയാണ്.ഈ പശ്ചാത്തലത്തിൽ കൈരളി പീപ്പിൾ ടിവിയുടെ ചീഫ് എഡിറ്റർ ജോണ്‍ ബ്രിട്ടാസുമായുള്ള നേരിട്ട അഭിമുഖത്തിന് ഗെയിൽ അനുവാദം നൽകി.അഭിമുഖത്തിനായി ബ്രിട്ടാസ് അമേരിക്കയിലേക്ക് പോയിരിക്കുകയാണ്.ഒരു ദൃശ്യ മാധ്യമം ആദ്യമായാണ്‌ ഗെയിലുമായി അഭിമുഖ പ്രക്ഷേപണം നടത്താൻ പോകുന്നത്.’ഹോളി ഹെൽ ‘എന്ന പുസ്തകത്തിൽ അമ്മയുടെ അവിഹിത ബന്ധത്തെയും കള്ളപ്പണത്തെയും കുറിച്ച് മാത്രമല്ല ഇനിയും പലതും പറയാനുണ്ടെന്ന് ഗെയിൽ പറഞ്ഞിരുന്നു.കേരളത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഈ അഭിമുഖത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ അഭിമുഖം കൈരളി ചാനലിൽ നാളെയാണ് സംപ്രേഷണം ചെയ്യുന്നത്.സമയം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ചാനൽ അധികൃതർ പറഞ്ഞു.ഇതിനു മുമ്പ് അമൃതാനന്ദമയിയുമായി ബ്രിട്ടാസ് അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിൽ പല ചോദ്യങ്ങളിലൂടെ ബ്രിട്ടാസ് അമൃതാനന്ദമയിയെ കുടുക്കിയിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News