Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 8:42 pm

Menu

Published on November 11, 2016 at 3:58 pm

ടെലിവിഷന്‍ പരിപാടിയില്‍ മദ്യപിച്ച് ലക്ക്‌കെട്ട് അസഭ്യം വിളമ്പുന്നു?നടി ഉര്‍വ്വശിക്കെതിരെ പരാതി…!

complaint-against-actress-urvashi

നടി ഉര്‍വ്വശിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ജീവിതം സാക്ഷി പരിപാടിയില്‍ ന്യായധിപന്മാരുടെ മുന്നിലിരുന്ന് പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും അന്തസിന് നിരക്കാത്ത കാര്യങ്ങള്‍ സംസാരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പരാതി നല്‍കിയത്. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ് ഉര്‍വ്വശിക്കെതിരെ പരാതിയുമായി സംസ്ഥാന ഘടകത്തെ സമീപിച്ചിരിക്കുന്നത്.

ഉര്‍വ്വശിയുടെ പെരുമാറ്റം രാജ്യത്തെ കോടതികളെ കളിയാക്കുന്നതിന് തുല്ല്യമാണ്. മദ്യപിച്ച് ലക്ക്‌കെട്ട് അസഭ്യം വിളമ്പുന്ന ഉര്‍വ്വശിക്ക് മറ്റുളളവരെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നാണ് പരാതി ഉന്നയിച്ച വ്യക്തിയുടെ ചോദ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ക്ഷണിച്ച് വരുത്തി കളിയാക്കുന്ന തരത്തില്‍ ഉര്‍വ്വശി സംസാരിക്കുന്നുവെന്നും പറയുന്നു. മദ്യപിച്ചാണോ പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന സംശയം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.

കൈരളി ചാനലില്‍ ഏറെ റേറ്റിംഗ് ഉളള പ്രോഗ്രാമാണ് ജീവിതം സാക്ഷി. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ നിയമത്തിന്റെ മുന്നിലവതരിപ്പിക്കുന്ന പരിപാടിക്ക് ആയിരകണക്കിന് പ്രേക്ഷകരുണ്ട്.

മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച പരാതിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
നടി ഉര്‍വ്വശി ‘ജീവിതം സാക്ഷി’ എന്ന പരിപാടിയില്‍ വെറുമൊരു അവതാരക മാത്രമാണ്. ബഹുമാനപ്പെട്ട കേരള ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനല്‍ മെമ്പര്‍മാരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കര്‍ത്തവ്യം.

ബഹുമാനപ്പെട്ട കോടതിയുടെ മുന്നില്‍ ഇരുന്നു കൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്‌കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തില്‍ രോഷ പ്രകടനം നടത്തുന്നതും ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണ്.

”നടി മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന വീഡിയോകള്‍ നവ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതും ഈ വീഡിയോകള്‍ ഇപ്പോള്‍ യൂടൂബില്‍ല്‍ ലഭ്യവുമാണ്. ഇങ്ങനെയുള്ള ഒരു നടിക്ക് പ്രശ്ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാന്‍ എന്ത് ധാര്‍മ്മീകതയാണുള്ളതെന്ന് കൂടി വ്യക്തമാക്കെണ്ടതുണ്ട്.”
തെറ്റ് ചെയ്തവരെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം ബഹുമാനപ്പെട്ട കോടതിക്കാണ്. ലക്ഷണക്കിന് ആളുകള്‍ കാണുന്ന പരിപാടിയില്‍ പ്രശ്ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നില്‍ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.

Loading...

Comments are closed.

More News