Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:50 am

Menu

Published on January 2, 2016 at 2:17 pm

വെജ് വാഷിന്റെ വില്‍പ്പന 15 ദിവസത്തിനുള്ളില്‍ നിർത്തുമോ ???

complaint-against-veggie-wash-pesticide-company

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത കീടനാശിനി പ്രതിരോധമരുന്നായ വെജ് വാഷ് പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് കീടനാശിനി നിര്‍മ്മാതാക്കൾ.
ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ സംഘടനയാണ് ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്കാണ് സംഘടന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സിലറായ ഡോ. പി രാജേന്ദ്രന് കത്തയച്ചും ഫോണിലൂടെയും ഇതേ ആവശ്യം ഉന്നയിക്കുകയാണ്.
പച്ചക്കറികളിലെ പുറമെയുള്ള വിഷാംശം കഴുകി കളയുന്നതിന് സര്‍വകലാശാല കണ്ടുപിടിച്ച കീടനാശിനി പ്രതിരോധമരുന്നാണ് വെജ് വാഷ്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്വകാര്യ കമ്പനികള്‍ മരുന്ന് വില്‍പന നടത്തുന്നുണ്ട്. വെജ് വാഷിന് അംഗീകാരമില്ലെന്നും 15 ദിവസത്തിനുള്ളില്‍ വില്‍പ്പന നിര്‍ത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. എന്നാല്‍ നിലവില്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ നടപടികള്‍ എടുക്കാന്‍ സാധിക്കൂ.

Loading...

Leave a Reply

Your email address will not be published.

More News