Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:11 pm

Menu

Published on October 15, 2014 at 12:27 pm

സ്ത്രീകളെ മോശമായി ചിത്രീകരിച്ചു ;100 ഡിഗ്രി സെല്‍ഷ്യസിനെതിരെ ലോകായുക്‌തയില്‍ പരാതി

complaint-aganst-100-degree-celsius-malayalam-movie

കൊച്ചി: രാകേഷ്‌ ഗോപന്‍ സംവിധാനം ചെയ്‌ത ‘100 ഡിഗ്രി സെല്‍ഷ്യസ്‌’ എന്ന ചലച്ചിത്രത്തിനെതിരെ ലോകായുക്‌തയില്‍ പരാതി. ചിത്രത്തില്‍ സെന്‍സര്‍ബോര്‍ഡിന്റ അനുമതി നല്‍കിയിതിനെ കുറിച്ചുള്ള വിശദീകരണം തേടണമെന്നാവശ്യപ്പട്ട് തിരുവനന്തപുരം സ്വദേശിയായ മനോജ് നാരായണനാണ് പരാതി നല്‍കിയത്. ചിത്രത്തില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന്റ പേരില്‍ സംവിധായകന്‍ മാപ്പു പറയണമെന്നായിരുന്നു മനോജിന്റെ ആവശ്യം. ശ്വേതാ മേനോന്‍, മേഘ്‌ന രാജ്‌,അനന്യ, ഹരിത, ഭാമ എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. വ്യത്യസ്‌തമേഖലയില്‍ ജോലിചെയ്യുന്ന അഞ്ചു സ്‌ത്രീകളുടെ കഥയാണ്‌ ചിത്രം പറയുന്നത്‌.അതേ സമയം സിനിമയില്‍ യാതൊരു വിധത്തിലുള്ള സ്ത്രീ വിരുദ്ധ സ്വഭാവവും ഇല്ലെന്നും സംവിധായകന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News