Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിനെതിരെ കോണ്‍ഗ്രസ് ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തി.ഏഷ്യാനെറ്റ് ന്യൂസ്. ചാനൽ എല്ലാവർക്കും പ്രിയപ്പെട്ടെതായിരുന്നു.അതിനു കാരണം ഏഷ്യാനെറ്റ് ന്യൂസ്. ചാനൽ പുറത്തുവിട്ട വാര്‍ത്തകള്‍ ഏറെ പഥ്യമായിരുന്നു എന്നതാണ്.അതിന് ഉദാഹരങ്ങൾ ഏറെയാണ്.ലാവലിന്‍ കേസ് മുതൽ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതു വരെയുള്ള സമയത്തൊക്കെ ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തകള്‍ പഥ്യമായിരുന്നു. എന്നാൽ സോളാര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യമൊക്കെ സര്‍ക്കാരിനെയും ഉമ്മന്‍ചാണ്ടിയേയും പ്രതിരോധിക്കുന്ന നിലപാടെടുത്ത ഏഷ്യാനെറ്റ് ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കളംമാറ്റി ചവിട്ടി. ഇതോടെ കോണ്ഗ്രസുകാര്‍ ചാനലിനെതിരായി. കോണ്‍ഗ്രസിനെ തകര്‍ക്കാനായി നരേന്ദ്രമോഡിയും കൂട്ടരും നടത്തുന്ന അതും ഏഷ്യാനെറ്റിനെ കൂട്ട് പിടിച്ച് നടത്തുന്ന ഗൂഢാലോചനകളുടെ ഫലമാണിതെന്ന് പോലും രാജ്മോഹന്‍ ആരോപിച്ചു. അതിനു മോഡി കൂട്ട് പിടിച്ചത് കര്‍ണാടകയില്‍ ബി ജെ പി പിന്തുണയോടെ രാജ്യസഭയിലെത്തിയ ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖര്‍ എംപിയെ ആണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ദൗത്യമാണ് നരേന്ദ്രമോഡി നടപ്പാക്കുന്നത്. കെ സുരേന്ദ്രനെ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഈ ലക്ഷ്യമാണ്. രാജീവ്ചന്ദ്രശേഖരന്റെ ഹിഡന്‍ അജണ്ടയാണ് ഏഷ്യാനെറ്റ് ഇന്നലെ ബ്രേക്കിംഗ് ന്യൂസായി കള്ളത്തരങ്ങള്‍ പടച്ചുവിട്ടതെന്ന് ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇത് നെറിക്കെട്ട മാധ്യമ പ്രവര്‍ത്തനമാണ്. പണ്ട് ഇന്ദിരാഗാന്ധിയുടെ കൈയ്യില്‍ നിന്നും ഇന്ദിരാഗാന്ധിയുടെ ശബ്‌ദം ഉപയോഗിച്ച് വ്യവസായിയില്‍ നിന്നും പണം തട്ടിയ പോലെ മന്ത്രി അനില്‍കുമാറിന്റെ ശബ്‌ദം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത ലേഖകന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇതൊക്കെയായിരുന്നു രാജ്മോഹന്റെ വാദം. ചാനല്‍ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. INC@ONLINE എന്ന പേജിലാണ് ചാനല്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനമുള്ളത്.’സരിതയുടെ മൊഴിയില്‍ മന്ത്രിമാരുടെ പേരില്ല’, ‘സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഏഷ്യാനെറ്റിന്റെ ഗൂഡതന്ത്രം പൊളിഞ്ഞു’, തുടങ്ങിയ വാചകങ്ങളും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply