Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:37 pm

Menu

Published on October 5, 2017 at 5:09 pm

പുഴയില്‍ ചാടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും, മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി

congress-men-strike-on-river

കൊടുങ്ങല്ലൂർ: ജങ്കാര്‍ സര്‍വീസ്ബ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പുഴയില്‍ നീന്തി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അവസാനം പണി കിട്ടി. പുഴയിൽ ചാടി കുറച്ചു കഴിയവേ ഇവർ തളര്‍ന്ന് അവശരായി. അവസാനം വെള്ളത്തില്‍ മുങ്ങി താഴുമെന്ന സാഹചര്യമെത്തിയപ്പോഴേക്കും പോലീസും, മത്സ്യ തൊഴിലാളികളും ചേര്‍ന്ന് സമരക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ആറുമാസമായി മുടങ്ങിയ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാനായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള ‘പുഴയില്‍ ചാടി സമരം’ ചെയ്തത്. ആയിരം മീറ്റര്‍ ദൂരം പുഴ നീന്തിക്കയറാന്‍ തീരുമാനമെടുത്ത ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു ഇവർ. അതേസമയം സമരക്കാരോടൊപ്പം പോലീസും, മത്സ്യബന്ധന തൊഴിലാളികളും ഇവരെ പിന്തുടര്‍ന്നു.

അങ്ങനെ ഏതാനം ദൂരം പിന്നിട്ട് കഴിഞ്ഞതും സമരക്കാരിൽ ചിലർ കുഴഞ്ഞ് തുടങ്ങി.നീന്തൽ അറിയുന്നവരാണെങ്കിലും അധിക ദൂരം നീന്തിയപ്പോൾ ഇവർ ക്ഷീണിച്ചു തളരുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഇവരെ രക്ഷിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News