Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:59 pm

Menu

Published on July 6, 2013 at 1:44 pm

ഇന്ത്യ-ചൈന കരാറിന് അന്തിമ രൂപം നല്‍കാന്‍ തീരുമാനം

contract-between-india-and-china-in-finishing-line

ബെയ്ജിങ്: ഇന്ത്യ-ചൈന കരാറിന് തീരുമാനം.ഇന്ത്യ-ചൈന നിയന്ത്രണരേഖയില്‍ സംഘര്‍ഷം കുറക്കാന്‍ അതിര്‍ത്തി പ്രതിരോധ സഹകരണ കരാറിന് അന്തിമ രൂപംനല്‍കാന്‍ തീരുമാനമായി.ഇരുരാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസം നടത്താനും തീരുമാനം.പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് തീരുമാനം ഉണ്ടായത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതടക്കമുള്ള തന്ത്രപ്രധാന പ്രശ്നങ്ങളില്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമായും പ്രതിരോധമന്ത്രി ചാങ് വാന്‍ക്വാനുമായും കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ മേയില്‍ ചൈനീസ് സേന ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയ പശ്ചത്താലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച നടന്നത്. 2006നു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയാണ് ആന്‍റണി. ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിനുശേഷം കഴിഞ്ഞമാസം ചൈനീസ് പ്രധാനമന്ത്രി ലി ഇന്ത്യയിലെത്തി നയതന്ത്രചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിൻറെ തുടര്‍ച്ചയായാണ് ആന്‍റണിയുടെ സന്ദര്‍ശനം. ഇന്ത്യയും ചൈനയും സുപ്രധാന അയല്‍രാജ്യങ്ങളാണെന്ന് ഉണര്‍ത്തിച്ച ലി, ഇരു രാജ്യങ്ങളുടെയും ഏഷ്യയിലെയും സമാധാനത്തിലും വികസനത്തിലും വലിയ പങ്കാണ് വഹിക്കുന്നതെന്നും വ്യക്തമാക്കി.ലോകത്തിലെ ഏതു രാജ്യങ്ങളുടെയും മേല്‍ അധീശത്വം പുലര്‍ത്തുന്ന രാജ്യമല്ല ഇന്ത്യ. ഇന്‍റലിജന്‍സ് മേഖലയിലെ സഹകരണം, കപ്പല്‍ കൈമാറ്റം, തുറമുഖ സഹകരണം, സംയുക്ത സൈനിക പരിശീലനവും അഭ്യാസവുമടക്കം മേഖലയിലെ സഹകരണത്തിന് ഇന്ത്യ തയാറാണ് -ഖുര്‍ശിദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News