Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:37 pm

Menu

Published on May 8, 2013 at 5:36 am

കള്ളപ്പണം വെളുപ്പിക്കല്‍: ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടി

converting-black-money-to-white-action-against-bank-officials

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായി ഒളികാമറയില്‍ വെളിപ്പെട്ടതിനെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകളിലെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെയും 31 ജീവനക്കാര്‍ക്കെതിരെ നടപടി. പ്രശസ്ത ഇന്‍റര്‍നെറ്റ് വെബ് പോര്‍ട്ടലായ ‘കോബ്രാ പോസ്റ്റി’ന്‍െറ അന്വേഷണമാണ് അഴിമതി പുറത്തുകൊണ്ടുവന്നത്.
എസ്.ബി.ഐ, പി.എന്‍.ബി, ഫെഡറല്‍ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യെസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐ.ഡി.ബി.ഐ, ധനലക്ഷ്മി ബാങ്ക് എന്നിവയടക്കം 23 പ്രമുഖ ബാങ്കുകളിലാണ് ക്രമക്കേട് നടന്നത്. എല്‍.ഐ.സി, റിലയന്‍സ് ലൈഫ്, ടാറ്റാ, ബിര്‍ല സണ്‍ ലൈഫ് എന്നീ ഇന്‍ഷുറന്‍സ് കമ്പനികളും കള്ളപ്പണ കുംഭകോണത്തില്‍ പ്രതിക്കൂട്ടിലാണ്. സസ്പെന്‍ഷന്‍ മുതല്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കല്‍ വരെയുള്ള നടപടികളാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. ചില ബാങ്കുകള്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘റെഡ് സ്പൈഡര്‍ 2’ എന്നു പേരിട്ട വിവാദ അന്വേഷണ പരമ്പര കഴിഞ്ഞ ദിവസമാണ് ‘കോബ്രാ പോസ്റ്റ്’ പുറത്തുവിട്ടത്. തങ്ങളുടെ കൈയില്‍ കോടികളുടെ കണക്കില്‍പെടാത്ത പണമുണ്ടെന്ന് പറഞ്ഞ് ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലുമെത്തിയ ‘കോബ്രാ പോസ്റ്റ്’ പ്രതിനിധികളോട് അത് വെളുപ്പിക്കാനുള്ള സഹായം ജീവനക്കാര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുള്ള വിദ്യ പറഞ്ഞുകൊടുക്കുന്നതിന്‍െറ തെളിവുകളും കാമറയിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News