Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധകേസിൽ വധശിക്ഷയിൽ ഇളവുലഭിച്ച നാലുപേരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ടുപേരെയും ജയിൽ മോചിതരാക്കാൻ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ജയലളിതയാണ് മന്ത്രിസഭാ തീരുമാനം നിയമസഭയില്‍ അറിയിച്ചത്. വധശിക്ഷയിൽ ഇളവ് ലഭിച്ച മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും ജീവപര്യന്തം തടവു ലഭിച്ചിരുന്ന ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരെയുമാണ് വിട്ടയക്കാൻ തീരുമാനിച്ചത്. ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ഹരജി പരിഗണിച്ച സുപ്രീംകോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ദയാഹരജികള്‍ തീര്‍പ്പാക്കുന്നതിലുണ്ടായ അസാധാരണ കാലതാമസം പരിഗണിച്ചാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.
Leave a Reply