Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:55 am

Menu

Published on March 1, 2017 at 10:47 am

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന

cooking-gas-price-hiked-again

കൊച്ചി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 90 രൂപയും സബ്‌സിഡിയില്ലാത്ത വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 148 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇതോടെ 764.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന്റെ വില 1388 രൂപയും ഉയര്‍ന്നു. എന്നാല്‍ സബ്‌സിഡി ഉള്ളവര്‍ക്കു വിലവര്‍ദ്ധന ബാധകമാകില്ല. ഉയര്‍ത്തിയ വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുമെന്ന് ഏജന്‍സികള്‍ പറഞ്ഞു.

ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വിലവര്‍ദ്ധനവാണിത്. കഴിഞ്ഞ മാസവസാനം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ളവയ്ക്ക് 65.91 രൂപയും വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് 90 രൂപ വീണ്ടും കൂട്ടിയിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ളതിന് 105 രൂപയും ഉയര്‍ത്തിയിരുന്നു.

പാചകവാചതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു വലിയ തിരിച്ചടിയാണു വില ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News