Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 12:22 am

Menu

Published on April 7, 2017 at 11:50 am

ആളു പൊലീസാ; പറഞ്ഞിട്ടെന്താ എലിയെ പേടിയും

cop-caught-on-cctv-running-away-from-mouse

പൊലീസുകാരെ കുറിച്ച് നമുക്ക് ചില മുന്‍ധാരണകളൊക്കെ ഉണ്ടാകും. അസാമാന്യ ധൈര്യശാലികളും ഒന്നിനു മുന്നിലും കൂസാത്തവരുമെന്നുമൊക്കെ. എന്നാലിതാ ഈ ധാരണകളെല്ലാം തെറ്റിക്കുന്നതാണ് ഈ വീഡിയോ.

ഈ വീഡിയോയില്‍ കണുന്ന പൊലീസുകാരന്‍ ഒരു പേടിത്തൊണ്ടനാണ്. പേടിയോ ഒരു എലിയേയും. ഓഫീസില്‍ എലിയെ കണ്ട് വിരോണ്ടോടുന്ന പൊലീസുകാരന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാണ്.

ഫ്ളോറിഡയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് പൊലീസ് വകുപ്പില്‍ നിന്നാണ് ആരെയും ചിരിപ്പിക്കുന്ന ഈ കാഴ്ച്ച. ജോലിയെല്ലാം പൂര്‍ത്തിയാക്കി ഓഫീസ് വരാന്തയിലൂടെ നടന്നുവരുന്ന പൊലീസുകാരന്റെ മുന്നിലേക്ക് പെട്ടെന്ന് ഒരു എലി ഓടിയെത്തുകയാണ്.

തുടര്‍ന്നുള്ള പൊലീസുകാരന്റെ പ്രതികരണമാണ് ചിരിയുണര്‍ത്തുന്നത്. എലി നേരെ ഓടിയപ്പോള്‍ എതിര്‍ദിശയിലേക്ക് പൊലീസുകാരനും പാഞ്ഞു. എലിയെ കണ്ട് പൊലീസുകാരന്‍ വിരണ്ടുപോയെന്ന് ദൃശ്യത്തില്‍ നിന്നും വ്യക്തം. ഓടി മറഞ്ഞ എലി എവിടെ പോയെന്ന് വരാന്തയുടെ മറുതലക്കല്‍ നിന്നും എത്തിനോക്കുന്ന രംഗവും ഓണ്‍ലൈന്‍ യൂസര്‍മാരില്‍ ചിരിയുണര്‍ത്തുന്നു. കേവലം ഒരു മിനിറ്റ് മാത്രമാണ് വീഡിയോയും ദൈര്‍ഘ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News