Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 4:43 pm

Menu

Published on June 3, 2013 at 9:17 am

സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട്

corruption-in-pension-for-freedom-fighters-of-india

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര സേനാനികൾക്ക് കേന്ദ്രസര്‍ക്കാർ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട്‌ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റിൽ കണ്ടെത്തി. ഒരേ വ്യക്തിക്ക് ഒന്നിലധികം പെന്‍ഷന്‍, മരിച്ചുപോയ വ്യക്തിയുടെ പേരില്‍ പെന്‍ഷന്‍, വ്യാജമേല്‍വിലാസത്തില്‍ പെന്‍ഷന്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണു കണ്ടെത്തിയത്. സര്‍ക്കാരിനു പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ആയിരത്തോളം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കൂടിയാണ് പെന്‍ഷന്‍ വിതരണം ചെയ്തിരിക്കുന്നത്. അനര്‍ഹമായി പെന്‍ഷന്‍ നല്‍കിയ തുക തിരിച്ചുപിടിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News