Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അലഹബാദ് : ദാരിദ്രമെന്നാല്‍ വെറും മാനസികാവസ്ഥ’ മാത്രമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദാരിദ്രമെന്നാല്‍ ആഹാരമില്ലായ്മയോ ധനമില്ലായ്മയോ അല്ലെന്നും, അതൊരു മാനസികാവസ്ഥയാണെന്ന് അലഹബാദില്‍ സംഘടിപ്പിച്ച ഒരു പ്രഭാഷണത്തിൽ രാഹുല്‍ ഗാന്ധി പറഞ്ഞു.ഒരാള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അത്തരമൊരു പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.അതിന് ഉദാഹരണം അമേതിയിലെ ഒരു ദരിദ്രസ്ത്രീയുടെ കഥയാണെന്നും, അവര്‍ രാജീവ് ഗാന്ധി മഹിളാവികാസ് പരിയോജനയില്‍ അംഗമായി തന്റെ ദാരിദ്രം മാറ്റിയെന്നും രാഹുല്‍ പറഞ്ഞു.രാഹുല്‍ ദരിദ്രരെ കളിയാക്കുകയാണ് ചെയ്തതെന്നും, കോടീശ്വരന്മാരുടെ കുടുംബത്തില്‍ നിന്നുവന്ന രാഹുല്‍ ദാരിദ്രം എന്തെന്ന് കണ്ടിട്ടില്ല. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം അതറിയാന്‍ ബാദ്ധ്യസ്ഥനാണെന്നും വിജയ് ബഹദൂര്‍ പാഥക്ക് പറഞ്ഞു.
Leave a Reply