Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2024 2:09 pm

Menu

Published on September 1, 2015 at 11:18 am

സുനാമിയ്ക്ക് സാധ്യത…!

could-parts-europe-lost-like-atlantis-maps-tsunami-mediterranean-endanger

മെഡിറ്ററേനിയൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ സുനാമിക്ക് സാധ്യതയെന്ന് ഗവേഷകർ. ഇത്തരമൊരു സുനാമിയുണ്ടായാൽ ചുരുങ്ങിയത് 130 മില്യൺ ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.മെഡിറ്ററേനിയൻ മേഖലയിലെ തിരക്കേറിയ എല്ലാ തീരങ്ങളിലും ഇതിന്റെ നാശം ഭീകരമായിരിക്കും.

സുനാമി വരുന്നവഴി കാണിക്കുന്ന മാപ്പുകളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. ഗവേഷകരുടെ നിഗമനപ്രകാരം റിക്‌ടർ സ്‌കെയിലിൽ 7.0 രേഖപ്പെടുത്തുന്നതായിരിക്കും ഈ ഭൂചലനം. ഭൂചലനത്തിൽ മീറ്ററുകളോളം ഉയരത്തിൽ തിരമാലകൾ അടിച്ചേക്കാം. ഇറ്റലിയുടെയും ഗ്രീസിന്റെയും തീരദേശങ്ങളിലായിരിക്കും പ്രധാനമായും സുനാമിയടിക്കുക.

ഗ്രീക്ക് ദ്വീപുകളെല്ലാം വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളാണ്.എന്നാൽ ഇത്തരമൊരു വലിയ സുനാമി നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സംഭവിക്കാൻ സാധ്യതയുള്ളൂവെന്നും ഗവേഷകർ പറയുന്നു. 365 എഡിയിൽ മെഡിറ്റേറിയൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 8 മുതൽ 8.5 വരെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News