Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:52 am

Menu

Published on June 8, 2013 at 5:45 am

കൊച്ചി മെട്രോ :കുതിപ്പിന് ഇനി 1094 നാള്‍

countdown-begins-for-kochi-metro

കൊച്ചി:മൂന്ന് വര്‍ഷമെന്ന ഉറപ്പിന്റെ ബലത്തില്‍ മെട്രോ കുതിപ്പിനായി കൊച്ചിയും കേരളവും കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ 5,000 കോടി രൂപയുടെ മോണോ റയില്‍ പദ്ധതികള്‍ക്കു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനുമായുള്ള കണ്‍സള്‍റ്റന്‍സി കരാര്‍ ഒരാഴ്ചയ്ക്കകം ഒപ്പിടുമെന്നു ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊച്ചിയില്‍ മെട്രോ ട്രെയിന്‍ 1095 ദിവസത്തിനുള്ളില്‍ ഓടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഹൈ ടെക് വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വേദിയിലൊരുക്കിയ പ്രകാശഗോളത്തില്‍ സ്​പര്‍ശിച്ച് മുഖ്യമന്ത്രി നിര്‍മാണോദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് നിര്‍മാണത്തിന് തുടക്കം കുറിച്ച് പച്ചക്കൊടി വീശിയതോടെ ഇടപ്പള്ളിയില്‍ പൈലിങ് ജോലികള്‍ക്ക് തുടക്കമായി. സ്‌റ്റേഡിയത്തിലെ വേദിയില്‍ എല്ലാം തത്സമയം ദൃശ്യമായിരുന്നു.

മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെടുമ്പാശ്ശേരി, അങ്കമാലി, കാക്കനാട്, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട വികസനം പരിഗണിക്കുന്നത്. ഇതിന്റെ പഠനം പൂര്‍ത്തിയാക്കി ആറ് മാസത്തിനകം നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചി മെട്രോ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേന്ദ്രത്തിന്റെ അംഗീകാരം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി കെ.വി. തോമസ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ. ബാബു. കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, വി. കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെഎംആര്‍എല്‍ ചെയര്‍മാനും കേന്ദ്ര നഗരവികസന സെക്രട്ടറിയുമായ സുധീര്‍ കൃഷ്ണ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ജനപ്രതിനിധികള്‍, കെഎംആര്‍എല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News