Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:16 pm

Menu

Published on January 28, 2017 at 9:36 am

അഴിമതിക്കാര്‍ക്ക് സംരക്ഷണം; സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

court-against-govt-on-tom-jose-case

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കുന്നെന്ന് കാണിച്ച് സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടികളുടെ അഴിമതി നടത്തിയ ടോം ജോസിനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നതെന്തു കൊണ്ടാണെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് കോടതി ചോദിച്ചു.

ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇക്കാര്യം ചോദിച്ചത്.

ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി മുന്‍പ് വിജിലന്‍സിനോട് നിര്‍ദേശിച്ചിരുന്നു. അതിന്‍ പ്രകാരം വിജിലന്‍സ് ഹാജരാക്കിയ ഫയലുകള്‍ പ്രധാനമായും ടോം ജോസിനെതിരെയുള്ളതായിരുന്നു.

ഈ ഫയലുകള്‍ പരിശോധിച്ചപ്പോളാണ് ടോം ജോസ് 2.40 കോടി രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയട്ടുണ്ടെന്നും ഇത്തരം ആളുകളെ എന്തിനാണ് സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും കോടതി ചോദിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 6ലേക്ക് മാറ്റി.

ഫയലുകളോടൊപ്പം  ടോംജോസിനെതിരെ നടപടി ആവശ്യപ്പെട്ട് ജിലന്‍സ് ഡയറക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച 10 കത്തുകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു.  ഇതില്‍ കൂടുതല്‍ കത്തുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News