Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on June 4, 2013 at 6:56 am

മെയ്യപ്പനും വിന്ദു ധാരാസിങ്ങിനും കോടതി ജാമ്യം അനുവദിച്ചു

court-grants-bail-to-dhara-singh-and-meyyappan

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒയും എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്ദു ധാരാസിങ്ങിനും കോടതി ജാമ്യം അനുവദിച്ചു . മുംബൈ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്നും ആഴ്ചയില്‍ രണ്ട് തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

മലയാളി താരം എസ് ശ്രീശാന്തിന്റെ ജാമ്യാപേക്ഷ അല്‍പസമയത്തിനകം സാകേത് മെട്രോ പൊളിറ്റന്‍ കോടതി പരിഗണിക്കും. ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചന്ദിലയും പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു താരം അങ്കിത് ചവാന് വിവാഹം പരിഗണിച്ച് ജൂണ്‍ 6വരെ ജാമ്യം നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News