Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on June 9, 2013 at 5:54 am

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കുറ്റവാളി വനിതാഡോക്ടറെ കൈയേറ്റം ചെയ്തു

criminal-who-attack-a-girl-in-train-arrested

കോഴിക്കോട്: തീവണ്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  പ്രതിയെ യാത്രക്കാര്‍ പിടികൂടി കോഴിക്കോട്ട് പോലീസില്‍ ഏല്‍പ്പിച്ചു.മര്‍ദനമേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ച ഇയാള്‍ വനിതാഡോക്ടറെയും ആക്രമിക്കാന്‍ ശ്രമിച്ചു.

 

കൊല്ലം അഞ്ചല്‍ സ്വദേശി ബിജു  വിനെയാണ് പിടികൂടിയത്. മാതാപിതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പരീക്ഷയെഴുതാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തുടർന്ന് ഇതു ചോതിച്ചവരുമായി  ബിജു വാക്കേറ്റത്തിന് മുതിര്‍ന്നതോടെ യാത്രക്കാര്‍ മര്‍ദിച്ചശേഷം കൈകള്‍ കെട്ടിയിട്ടു. തീവണ്ടി കോഴിക്കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായതെന്ന് മനസ്സിലായത്.

Loading...

Leave a Reply

Your email address will not be published.

More News