Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരയുന്നത് അത്ര നല്ല കാര്യമൊന്നും അല്ല. എന്തെങ്കിലും കാര്യത്തിന് പെട്ടന്ന് കരയുന്നവര്‍ക്കും കൂടുതലായി കരയുന്നവര്‍ക്കും മനസിന് ഉറപ്പില്ലെന്നാണ് പൊതുവെ പറയാറ്. മാത്രമല്ല പെട്ടെന്ന് കരച്ചില്‍ വരുന്നതും ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമിക്കുന്നതും ഒരു മോശം സ്വഭാവമായിട്ടാണ് വിലയിരുത്തുക.
എന്നാല്‍ ഇത്തരം കരച്ചിലുകാര്‍ക്ക് സന്തോഷിക്കാന്‍ ചിലതുണ്ട്. ചെറിയ വഴക്ക് കേട്ടാല്‍ പോലും കണ്ണീരൊഴുക്കുന്നവര്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ ആണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാലിനി ഈ ധാരണകളെല്ലാം മാറ്റിക്കൊള്ളൂ. കരച്ചിലുകാര്‍ക്ക് മാത്രമുള്ള ചില ഗുണങ്ങളുമുണ്ട്.
മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമാണ് കരച്ചില്‍. വികാരങ്ങളെ അടക്കി വെക്കുമ്പോഴാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നത്. കരച്ചിലിലൂടെ സങ്കടവും, ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്നവര്‍ക്ക് ആ കരച്ചില്‍ കഴിയുമ്പോള്‍ മനസിന് സമാധാനം ലഭിക്കും.
സൗഹൃദം വൈകാരികമായ ഒരു ബന്ധമാണ്. പെട്ടെന്ന് കരയുന്നവര്‍ മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ ആയിരിക്കും. മറ്റ് വൃക്തികളുമായി വൈകാരികമായ അടുപ്പം കാത്തുസൂക്ഷിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ഒരു നല്ല സൗഹൃദങ്ങള്‍ ഉണ്ടായിരിക്കും.
കരയാന്‍ സാധിക്കുന്നവര്‍ തങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ക്ക് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് തങ്ങളുടെ വികാരങ്ങളും ചിന്തകളും ഉള്ളിലടക്കി വെക്കാന്‍ സാധിക്കില്ല അതിനാല്‍ മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ച് ഇവര്‍ ആകുലപ്പെടാറില്ല.
Leave a Reply