Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 11:50 am

Menu

Published on August 12, 2013 at 3:31 pm

ശാലുവിന് നൃത്താഭ്യാസവും യോഗയും, സരിതക്ക് നല്ല കാറ്റും

dance-practice-and-yoga-for-shaluair-for-sarita

തിരുവനന്തപുരം : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. കേരളത്തെ ഇങ്ങനെ മുൾമുനയിൽ നിർത്തിക്കൊണ്ട് സോളാര്‍ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരി സരിത എസ് നായര്‍ക്കും കൂട്ടാളി ശാലു മേനോനും ജയിലില്‍ സുഖവാസം അനുഭവിച്ചു വരികയാണ് .സുഖവാസത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മുതല്‍ സരിതയ്ക്ക് ഫാനുള്ള മുറിയും അനുവദിച്ചു . കാറ്റുകൊണ്ട് സരിത മുറിയില്‍ കഴിയുമ്പോള്‍ ശാലുമേനോന്‍ നൃത്താഭ്യാസവും യോഗയുമല്ലാമായി ജയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള അരമണിക്കൂര്‍ വിശ്രമസമയത്താണ് ശാലുമേനോന്‍ നൃത്തംചെയ്യുന്നത്. പുറത്തിറങ്ങുമ്പോൾ തന്റെ ശരീരസൗന്ദര്യവും ആരോഗ്യവും ചോര്‍ന്നുപോകരുതെന്ന് കരുതിയായിരിക്കണം ശാലു ദിവസവും നൃത്തവും യോഗയുമെല്ലാം ചെയ്യുന്നത്.സോളാര്‍ കേസിലെ മറ്റു പ്രതികളായ ജോപ്പന്‍ പത്തനംതിട്ട ജയിലിലാണ് കഴിയുന്നത്. അതേമസയം മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News