Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 10:46 am

Menu

Published on June 23, 2014 at 3:38 pm

മകൻ അമ്മയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് മകൾ

daughter-against-mother

പാല: മദ്യപാനിയായ മകൻ അമ്മയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്ന് പറഞ്ഞ് മകൾ രംഗത്തെത്തി.അമ്മയുടെ ദുർനടപടികളെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർക്കാനാണ് സഹോദരനെതിരെ അമ്മ പരാതി നൽകിയതെന്ന് 21 കാരിയായ മകൾ പറഞ്ഞു.അമ്മയുടെ ഇത്തരത്തിലുള്ള നടപടികളെ താനും എതിർത്തിരുന്നെന്നും ഇക്കാര്യം പറഞ്ഞ് വീട്ടിൽ എന്നും വഴക്കായിരുന്നെന്നും മകൾ പറഞ്ഞു.മകന്‍ പീഡിപ്പിച്ചെന്ന ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇന്നലെയാണ് 25 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തത്.മെയ്‌ 31ന് രാത്രി താൻ കുളിക്കുന്ന സമയം കുളിമുറിയുടെ വാതിൽ തള്ളിതുറന്ന് അകത്തു കയറിയ മകനെ കണ്ട് ഭയന്നോടിയ തന്നെ അടുത്തുള്ള റബ്ബര്‍ത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നും പിന്നീട് രണ്ടു തവണ വീണ്ടും പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.അമ്മയുടെ പരാതിക്കെതിരെ മകൾ രംഗത്തെത്തിയതോടെ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News