Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:39 am

Menu

Published on April 14, 2014 at 3:20 pm

മഞ്ജുവിനെ തോല്‍പ്പിക്കാന്‍ മകള്‍ മീനാക്ഷിയും..??

daughter-of-dileep-started-a-facebook-page

മഞ്ജുവുമായി പിരിഞ്ഞുവെന്ന് ദിലീപ് വെളിപ്പെടുത്തിയതിന്  പിന്നാലെ ഇവരുടെ മകള്‍ മീനാക്ഷി ഫേസ്ബുക്കില്‍ സ്വന്തം പേജ് തുടങ്ങിയിരിക്കുകയാണ്.മീനാക്ഷിയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി മണിക്കൂറുകള്‍ക്കം  23,233 ലൈക്കുകള്‍ പേജിന് ലഭിച്ചിട്ടുണ്ട്.ഒരു സിനിമയില്‍ പോലും അഭിനയിക്കാതെയാണ് രണ്ടു ദിവസത്തിനകം ഇത്രയും ലൈക്കുകള്‍ മീനാക്ഷി നേടിയത്. മീനാക്ഷി ദിലീപ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പേജില്‍ പ്രൊഫൈല്‍ ഫോട്ടോയായി കൊടുത്തിരിക്കുന്നത് ദീലീപുമായി മീനാക്ഷി നില്‍ക്കുന്ന ചിത്രമാണ്. താന്‍ അച്ഛന്‍ ദിലീപിനൊപ്പമാണെന്നതിന് ശക്തമായ സൂചനകളും മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജ് നല്‍കുന്നു. ദീലീപിന്റെ അഭിമുഖമുള്ള വനിതയുടെ മുഖചിത്രവും പേജിലുണ്ട്. ഞാന്‍ തനിച്ചല്ല എനിക്കൊപ്പം മീനാക്ഷി ഉണ്ടല്ലോ എന്ന തലക്കെട്ടോടെയാണ് വനിത അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിലീപിനെ പുണര്‍ന്ന് മീനാക്ഷി നില്‍ക്കുന്നതാണ് മുഖചിത്രം.ഈ അഭിമുഖത്തിലാണ് മഞ്ജുവാര്യയുമായി പിരിഞ്ഞെന്ന കാര്യം ദിലീപ് ആദ്യമായി പരസ്യമായി സമ്മതിക്കുന്നത്. മീനാക്ഷി തനിക്കു കൂടെയുണ്ടെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മഞ്ജുവിന്റെ പേജിന് ഇതുവരെ 18 ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെയും പരസ്യചിത്രങ്ങളുടെയുമെല്ലാം കാര്യങ്ങള്‍ മഞ്ജു ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്തായാലും ഇനി അമ്മയുടെയും മകളുടെയും പേജുകള്‍ തമ്മിലുള്ള മത്സരം കൂടി ഫേസ്ബുക്കില്‍ നമുക്ക് കാണാം.

Loading...

Leave a Reply

Your email address will not be published.

More News