Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:26 pm

Menu

Published on June 11, 2013 at 7:34 am

കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കും

day-time-load-shedding-to-be-lifted

സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിച്ച സാഹചര്യത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പകല്‍വേളയില്‍ ഒരുമണിക്കൂറും രാത്രി അരമണിക്കൂറുമാണ് വൈദ്യുതി നിയന്ത്രണമുള്ളത്.ഇപ്പോഴത്തെ നിലയില്‍ മഴ തുടര്‍ന്നും ലഭിച്ചാല്‍ പതിനഞ്ചാം തീയതിയോടെ ലോഡ്‌ഷെഡ്ഡിങ്ങ് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News