Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 12:24 am

Menu

Published on June 14, 2014 at 3:36 pm

മരിച്ച കുട്ടിക്ക് ശവപ്പറമ്പിലേക്ക് കൊണ്ടു പോകാൻ നേരം ജീവൻ വെച്ചു!

dead-baby-wakes-at-funeral-parlour-before-cremation

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ ഒരു മാസം പ്രായമുള്ള കുട്ടിക്ക് ശവപ്പറമ്പിലേക്ക് കൊണ്ടു പോകാൻ നേരം ജീവൻ വെച്ചു.സംഭവം നടന്നത് ചൈനയിലാണ്.ഒരു മാസം മാത്രം പ്രായമുള്ള കുട്ടിക്ക് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ട് എന്നും ഇനി രക്ഷപ്പെടില്ല എന്നും ഡോക്ടർമാർ വിധിയെഴുതി. അതിനു ശേഷം കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടർമാർ കുട്ടിയുടെ മരണ സർട്ടിഫിക്കറ്റും മാതാപിതാക്കൾക്ക് നൽകി.പിന്നീട് ശവപ്പറമ്പിലേക്ക് കൊണ്ട് പോകുന്ന വഴി കുട്ടി മെല്ലെ കാലനക്കി.കുറച്ച് കഴിഞ്ഞപ്പോൾ ഉറക്കെ കരയുകയും ചെയ്തു.കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടിയെന്നറിഞ്ഞതോടെ എല്ലാവരും സന്തോഷത്തിലായി.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.ഇതോടെ ജീവന്‍ ഉള്ള കുഞ്ഞിനെ മരിച്ചു എന്നു വിധിയെഴുതിയ ഡോക്ടറെ ആശുപത്രിയില്‍ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News